ഐഎസ്: വിദേശ സൈനികരെ ആവശ്യമില്ലെന്ന് ഇറാഖ് 

ബഗ്ദാദ്: ഐഎസ് വിരുദ്ധ പോരാട്ടത്തിന് സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ സൈന്യത്തെ രാജ്യത്തു വിന്യസിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാഖ്. ഇറാഖില്‍ ഐഎസിനെതിരേ പ്രത്യേക സൈന്യത്തെ വിന്യസിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടറുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇറാഖിന്റെ പ്രതികരണം.
ഇറാഖിന്റെ മണ്ണില്‍ വിദേശ സൈനികരെ ആവശ്യമില്ല. പ്രത്യേക സേനയായാലും അല്ലെങ്കിലും ഇറാഖിന്റെ പരമാധികാരത്തെ മാനിക്കാതെ രാജ്യത്തു സൈനികരെ വിന്യസിക്കുന്നത് അനുവദിക്കില്ലെന്നു പ്രധാനമന്ത്രി അബാദി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാഖി സര്‍ക്കാരിന്റെ പിന്തുണയോടെ സൈന്യത്തെ വിന്യസിക്കുമെന്നാണ് കാര്‍ട്ടറുടെ പ്രഖ്യാപനം.
Next Story

RELATED STORIES

Share it