Flash News

ഐഎസ് ബന്ധത്തിന്റെ പേരില്‍ 125000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഡിലിറ്റ് ചെയ്തു.

ലണ്ടന്‍ : ഐഎസ് ബന്ധത്തിന്റെ പേരില്‍ എട്ടുമാസത്തിനിടെ 125000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഡിലിറ്റ് ചെയ്തു. അമേരിക്കയിലെയും അയര്‍ലണ്ടിലെയും വിദഗ്ദരുടേതുള്‍പ്പടെയുള്ളവരില്‍ നിന്നുള്ള നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ ഡിലിറ്റ് ചെയ്തത്. ആക്രമണോല്‍സുകമായ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുവാന്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നതിനെ ഞങ്ങള്‍ അപലപിക്കുന്നു. ഇത്തരം പ്രവൃത്തിയും ഹിംസാത്മകമായ ഭീഷണികളും ഞങ്ങളുടെ സര്‍വീസില്‍ അനുവദനീയമല്ല'- നടപടി വിശദീകരിച്ചുകൊണ്ട് ട്വിറ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
[related]എന്നാല്‍ ഭീകരതയുമായി ബന്ധപ്പെട്ട കണ്ടന്റുകള്‍ തിരിച്ചറിയുന്നതിന് പ്രത്യേക സാങ്കേതികവിദ്യയൊന്നുമില്ലെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it