ഐഎസ് ബന്ധം: ഫിലിപ്പീന്‍സില്‍ എട്ടു പേരെ വധിച്ചു

മനില: ദക്ഷിണ ഫിലിപ്പീന്‍സില്‍ ഐഎസ് ബന്ധമാരോപിച്ച് എട്ടു പേരെ സൈന്യം കൊലപ്പെടുത്തി. സുല്‍ത്താന്‍ കുദ്‌റത്ത് പ്രവിശ്യയിലെ പാലിംബാങ് നഗരത്തില്‍ ഇന്നലെ രാവിലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചതെന്നു ബ്രിഗേഡിയര്‍ ജനറല്‍ ഇമ്മാനുവല്‍ സലാമത്ത് അറിയിച്ചു. അറസ്റ്റ് ചെയ്യാനെത്തിയ സൈന്യത്തിനു നേരെ സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നു സലാമത്ത് അവകാശപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇന്തോനീസ്യന്‍ സ്വദേശിയാണെന്നു കരുതപ്പെടുന്നു.
പുതുതായി രൂപീകരിക്കപ്പെട്ട അന്‍സാര്‍ അല്‍ ഖലീഫ സംഘത്തില്‍പ്പെട്ടവരാണു കൊല്ലപ്പെട്ടതെന്ന് സലാമത്ത് വ്യക്തമാക്കി. സംഘത്തിലെ 50ഓളം പേര്‍ ഐഎസുമായി സഖ്യമുണ്ടാക്കുമെന്നു വ്യക്തമാക്കിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it