Flash News

ഐഎസ് ബന്ധം : കണ്ണൂര്‍ സ്വദേശികളായ അഞ്ചു യുവാക്കളുടെ ചിത്രം പുറത്തുവിട്ടു

ഐഎസ് ബന്ധം : കണ്ണൂര്‍ സ്വദേശികളായ അഞ്ചു യുവാക്കളുടെ ചിത്രം പുറത്തുവിട്ടു
X


കണ്ണൂര്‍: ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനായി കണ്ണൂര്‍ ജില്ലയിലെ ചില ഭാഗങ്ങളില്‍ നിന്നു സിറിയയിലേക്കു കടന്നതായി സംശയിക്കുന്ന അഞ്ചു പേരുടെ ചിത്രങ്ങളും വിവരങ്ങളും പോലിസ് പുറത്തുവിട്ടു. മയ്യില്‍ ചെക്കിക്കുളത്തെ ആലക്കാടന്‍കണ്ടി അബ്ദുല്‍ ഖയ്യൂം (25), വളപട്ടണം മന്ന മര്‍ഹബയില്‍ പി പി അബ്ദുല്‍ മനാഫ് (30), വളപട്ടണം മൂപ്പന്‍പാറ സാബാസില്‍ ഷബീര്‍ (33), ഇയാളുടെ ബന്ധു വളപട്ടണം മന്നയിലെ സുഹൈല്‍ (25), പാപ്പിനിശ്ശേരി പയഞ്ചിറ പള്ളിക്കു സമീപം സഫ്‌വാന്‍ (18) എന്നിവരെ കുറിച്ചുള്ള വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം ഡിവൈഎസ്പി പി പി സദാനന്ദന്‍ പുറത്തുവിട്ടത്. നേരത്തേ സിറിയയില്‍ കൊല്ലപ്പെട്ട പാപ്പിനിശ്ശേരിയിലെ ഷമീറിന്റെ മകനാണ് സഫ്‌വാന്‍. സഫ്‌വാന്റെ സഹോദരന്‍ സല്‍മാനും കൊല്ലപ്പെട്ടതായി വിവരം പുറത്തുവന്നിരുന്നു. വളപട്ടണം മന്നയിലെ സുഹൈല്‍ 2016 ജനുവരിയില്‍ ദുബയിലേക്ക് പോയതായിരുന്നു. അവിടെ നിന്നാണ് സിറിയയിലേക്കു കടന്നത്. അബ്ദുല്‍ മനാഫ് വ്യാജ പാസ്‌പോര്‍ട്ടിലാണ് സിറിയയിലെത്തിയത്. ഭാര്യയും കുട്ടികളും സിറിയയിലുള്ള മനാഫിനെ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കണ്ടിരുന്നുവെന്ന് കണ്ണൂരില്‍ ദിവസങ്ങള്‍ക്കു മുമ്പ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അബ്ദുല്‍ ഖയ്യൂം ഇക്കഴിഞ്ഞ ഏപ്രില്‍ 18നു ഷാര്‍ജയിലെത്തി ഇറാന്‍ വഴിയാണ് സിറിയയിലേക്കു കടന്നത്. ദിവസങ്ങള്‍ക്കു മുമ്പ് തലശ്ശേരി കുഴിപ്പങ്ങാട് തൗഫീഖില്‍ ഹംസ എന്ന ബിരിയാണി ഹംസയെയും നാലു പേരെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. യുഎപിഎ പ്രകാരം റിമാന്‍ഡ് ചെയ്യപ്പെട്ട ഇവരെ ചോദ്യം ചെയ്യലിനായി കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. വിശദമായ ചോദ്യംചെയ്യലിലാണ് ഇപ്പോഴും സിറിയയില്‍ ഐഎസില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നു ഡിവൈഎസ്പി പി പി സദാനന്ദന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it