ഐഎസ് ബന്ധം: ഇന്ത്യക്കാരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: യുഎഇയില്‍നിന്നു പുറത്താക്കിയ മൂന്ന് ഐഎസ് അനുകൂലികളെ കോടതി 10 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇന്ത്യയിലും മറ്റു ചില രാജ്യങ്ങളിലും ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടു എന്നാണ് ആരോപണം.
കര്‍ണാടക സ്വദേശി അദ്‌നാന്‍ ഹുസയ്ന്‍, മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍, ജമ്മുകശ്മീര്‍ സ്വദേശി ശെയ്ഖ് അഷര്‍ അലി ഇസ്‌ലാം എന്നിവരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. യുഎഇയില്‍നിന്ന് വെള്ളിയാഴ്ച രാത്രി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയ ഉടനെ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് കോടതിയില്‍ ഹാജരാക്കിയത്.
കഴിഞ്ഞവര്‍ഷം സപ്തംബറില്‍ ഐഎസ് ബന്ധമാരോപിച്ച് നാല് ഇന്ത്യക്കാരെ യുഎഇ പുറത്താക്കിയിരുന്നു.
Next Story

RELATED STORIES

Share it