ഐഎസ് ബന്ധം ആരോപിച്ച് ദലിത് അധ്യാപകന് പോലിസിന്റെ ക്രൂര മര്‍ദ്ദനം; അന്വേഷണം ആവശ്യപ്പെട്ട് എന്‍സിഎച്ച്ആര്‍ഒ

ആലപ്പുഴ: അയാപറമ്പ് ഗവ. ഹൈസ്‌കൂളിലെ കായിക അധ്യാപകനും കെഎസ്ടിഎ അംഗവുമായ കെ കെ ഷാജിയെ മര്‍ദ്ദിച്ച പോലിസിനെതിരേ നടപടിവേണമെന്ന് എന്‍സിഎച്ച്ആര്‍ഒ. അപമാനകരമായ വിധമായിരുന്നു പോലിസിന്റെ ക്രൂരമര്‍ദ്ദനം. കഴിഞ്ഞ 7ന് വിദ്യാ ര്‍ഥികളുടെ പരിശീലന കളരിയില്‍ കുട്ടികളും സഹ അധ്യാപകരും നോക്കിനില്‍ക്കെ ഈ അധ്യാപകനെ കൈവിലങ്ങ് വച്ച് ഒരു ഭീകരവാദിയെ പോലെ പോലിസ് സംഘം കൊണ്ടുപോയത്. വിയ്യാപരും പോലിസ് സ്റ്റേഷനില്‍ കൊണ്ടു പോയി ഷാജിയെ മൂന്നാംമുറയ്ക്ക് വിധേയമാക്കി.
ദലിത് - മുസ്‌ലിം ഐക്യം സംസാരിക്കുന്ന അദ്ദേഹം ഐ എസ് ബന്ധമുള്ള അധ്യാപകമാണെന്നാണ് പോലി സിന്റെ ഭാഷ്യം. അവര്‍ക്കു വേണ്ടിയുള്ള യുവാക്കളെ റിക്രൂട്ട്‌മെന്റ് നടത്തുകയാണെന്ന് സമ്മതിപ്പിക്കാന്‍ മര്‍ദ്ദനത്തിനിടയിലും പോലിസ് ആക്രോശിച്ചതായി എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സെക്രട്ടറി എഎം ഷാനവാസ് എന്നിവരോട് ഷാജി പറഞ്ഞു. കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ചു, കൈവിരലുകള്‍ക്കിടയില്‍ പേന പിടിപ്പിച്ച് വിരലുകളെ ഞെക്കി പൊട്ടിച്ചു.വേദനകൊണ്ട് പുളഞ്ഞപ്പോള്‍ ഷൂവിട്ട കാലു കൊണ്ട് കാല്‍പത്തി ചവിട്ടിയരച്ചു. മാറി മാറി ചെവിട്ടത്തടിച്ചു. മര്‍ദ്ദനം സഹിക്കാനാവാതെ ബോധരഹിതനായിട്ടും മര്‍ദ്ദനം തുടര്‍ന്നു. ഷാജിയെ പോലിസ് പിടിച്ചു കൊണ്ടുപോയ വിവരമറിഞ്ഞ് സഹപ്രവര്‍ത്തകരും ഭാര്യ മിനിയും സ്റ്റേഷനിലെത്തിയെങ്കിലും മനുഷ്യത്വപരമായ സമീപനം പോലും ഉണ്ടായില്ല. മര്‍ദ്ദനമേറ്റ് പൊട്ടിക്കരഞ്ഞ അധ്യാപകനോട് എസ് ഐ ജോണ്‍ ജോസഫിന്റെ കാലുപിടിപ്പിച്ച് രക്ഷയ്ക്കായി യാചിക്കാന്‍ ആവശ്യപ്പെട്ടു. ആരോ നിര്‍ദ്ദേശിച്ചതുപോലെ പോലിസ് മുന്‍വിധിയോടെ യാ ണ് പെരുമാറിയതെന്ന് ഷാജി പറഞ്ഞു. അരുണ്‍, പ്രതാപന്‍ എന്നിവരടക്കം മൂന്ന് പോലിസ് ഉദ്യോഗസ്ഥരാണ്് മൂന്നാം മുറ നടത്തിയത്. സപ്തംബര്‍ 13 ന് വിയ്യപ്പുരം കോയ്ക്കല്‍ ജങ്ഷനില്‍ വച്ച് ഒരു മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം നോക്കി നി ല്‍ക്കെ പോലിസ് ബലം പ്രയോഗിച്ച് വണ്ടിയില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ പിടിവലി കണ്ട് ഷാജി ഇടപ്പെട്ടതാണ് പോലിസിന്റെ നോട്ടപ്പുള്ളിയായത്.
പ്രളയകാലത്തെ എസ്ഡി പി ഐ പ്രവര്‍ത്തകരുടെ സേവനം ആദരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിച്ചതിന് സിപി എമ്മിന്റെ കലിപ്പും ഇതിനുപിന്നിലുണ്ടെന്ന് ഷാജി പറയുന്നു. കെകെ ഷാജി ദലിത് ആക്ടിവിസ്റ്റും വാംസപ്പ് സംഘടനയുടെ പ്രവര്‍ത്തകനുമാണ്. ഈ ക്രിമിനല്‍ പോലിസ് ഉദ്യോഗസ്ഥരെ പോലിസ് സേനയില്‍ നിന്നും ഉടന്‍ പിരിച്ചു വിടണ മെന്ന് ഷാജിയെ സന്ദര്‍ശിച്ച വിളയോടി ശിവന്‍കുട്ടിയും, എ എം ഷാനവാസും ആവശ്യപ്പെട്ടു. അടിയന്ത രാവസ്ഥയ്ക്ക് സമാനമായ രീതിയിലുള്ള പീഡനമുറയാണു വിയ്യാപുരം പോലിസ് സ്റ്റേഷന്‍ പട്ടാപകല്‍ സാക്ഷ്യം വഹിച്ചത്. ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ- മനുഷ്യാവകാശ ലംഘനവുമാണെന്ന് വിളയോടി ശിവന്‍കുട്ടി പറഞ്ഞു.

Next Story

RELATED STORIES

Share it