ഐഎസ് ബന്ധം:ഫിലിപ്പീന്‍സില്‍ 42 പേരെ വധിച്ചു

മനില: സായുധസംഘമായ ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ച് ദക്ഷിണ ഫിലിപ്പീന്‍സിലെ ലനാവോ ദെല്‍ സൂര്‍ പ്രവിശ്യയില്‍ 42 പേരെ സൈന്യം വധിച്ചു. അഞ്ചു ദിവസം നീണ്ട ദൗത്യത്തില്‍ ഇവരുടെ ശക്തികേന്ദ്രങ്ങള്‍ നശിപ്പിച്ചതായി സുരക്ഷാസേനാ വക്താവ് മേജര്‍ ഫയല്‍മന്‍ താന്‍ അറിയിച്ചു. മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും 11 സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവര്‍ ജമാ ഇസ്‌ലാമിയാ എന്ന സംഘത്തില്‍പ്പെട്ടവരാണെന്നു പോലിസ് അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it