ഐഎസ്: ഇറാഖ് യുദ്ധം ആവര്‍ത്തിക്കില്ല- ഒബാമ

വാഷിങ്ടണ്‍: ഐഎസ് വിരുദ്ധ പോരാട്ടത്തിനു കൂടുതല്‍ സൈനികരെ നിയോഗിക്കുന്നത് 2003ലെ ഇറാഖ് മാതൃകയിലുള്ള ഒരു അധിനിവേശത്തിനല്ലെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഐഎസിനെതിരായ നീക്കത്തില്‍ സിറിയന്‍, അറബ് സൈന്യങ്ങളെ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സ്വാഗതം ചെയ്ത സാഹചര്യത്തിലാണ് ഒബാമയുടെ വിശദീകരണം.
ബുഷ് നടത്തിയതു പോലെ ഇറാഖ് അധിനിവേശത്തിനല്ല ശ്രമിക്കുന്നതെന്നു സ്വകാര്യ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഒബാമ വ്യക്തമാക്കിയത്. ശക്തമായ കരസൈന്യത്തിന്റെ സഹായമില്ലാതെ വ്യോമാക്രമണങ്ങള്‍ കൊണ്ടുമാത്രം ഐഎസിനെ തുരത്താനാവില്ലെന്നു ജോണ്‍ കെറി വ്യക്തമാക്കി. ഫ്രാന്‍സും ഇതേ ആശയം തന്നെയാണ് മുന്നോട്ടുവച്ചത്.
Next Story

RELATED STORIES

Share it