Flash News

ഐഎസ് അണുവായുധ ആക്രമണം നടത്തിയേക്കും: ഒബാമ

ഐഎസ് അണുവായുധ ആക്രമണം നടത്തിയേക്കും: ഒബാമ
X
nu

വാഷിങ്ടണ്‍: ഐഎസിലെ 'ഭ്രാന്തന്‍മാര്‍' ലോകരാജ്യങ്ങള്‍ക്ക് മേല്‍ അണുവായുധ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. വാഷിങ്ടണില്‍ നടക്കുന്ന ആണവസുരക്ഷാ ഉച്ചകോടിയിലാണ് ഒബാമ ഇതു പറഞ്ഞത്.
ഐഎസിന്റെ ആണവ ആക്രമണങ്ങളെ നേരിടാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത 102 രാജ്യങ്ങളും ഒരു ഉടമ്പടി ഉണ്ടാക്കി പ്രവര്‍ത്തിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു. സിറിയയിലും ഇറാഖിലും ഇതിനോടകം ഐഎസ് രാസായുധം പ്രയോഗിച്ചു. മസ്റ്റാര്‍ഡ് ഗ്യാസ്‌ പോലുള്ള മാരകമായവയും ഇതില്‍പ്പെടുന്നു. ഐഎസിലെ അംഗങ്ങള്‍ തീര്‍ച്ചയായും അണുവായുധം പ്രയോഗിക്കും. ഇതിനോടകം അവര്‍ ഉപയോഗിച്ചിരിക്കാനും സാധ്യതയുണ്ട്. അണുവായുധ ആക്രമണം ലോകത്തെ മാറ്റിമറയ്ക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it