ഐഎസ് അംഗം ജാസിം ഖദീജയെ കൊലപ്പെടുത്തിയതായി യുഎസ് സഖ്യസേന

ബാഗ്ദാദ്: ഐഎസ് അംഗം ജാസിം ഖദീജയെ ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതായി യുഎസ് സഖ്യസേന. വടക്കന്‍ ഇറാഖില്‍ യുഎസ് സൈനിക സംഘത്തിനെതിരേ ഐഎസ് നടത്തിയ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് റോക്കറ്റ് സാങ്കേതിക വിദ്യാവിദഗ്ധന്‍ കൂടിയായ ജാസിം ഖദീജയെന്ന് യുഎസ് സേനാ ഉദ്യോഗസ്ഥന്‍ കേണല്‍ സ്റ്റീവ് വാറണ്‍ പറഞ്ഞു. കഴിഞ്ഞമാസം നടന്ന ആക്രമണത്തില്‍ ഒരു യുഎസ് നാവിക സേനാംഗം കൊല്ലപ്പെടുകയും ഏതാനും സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it