Flash News

ഐഎസ്എല്‍ ജിങ്കന്റെ കരിയര്‍മാറ്റി മറിച്ചു : ഇയാന്‍ഹ്യൂം



മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ലീഗ് പ്രതിരോധ താരം സന്ദേശ്ജിങ്കന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചതായി ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍താരം ഇയാന്‍ ഹ്യൂം. ലോകോത്തര താരങ്ങള്‍ക്കൊപ്പം കളിച്ചതിലുള്ള നേട്ടമാണ് ജിങ്കാന് ഉണ്ടായിട്ടുള്ളതെന്നും ഹ്യൂം മാധ്യമങ്ങളോട് പറഞ്ഞു. സന്ദേശ് ജിങ്കന്‍ കേരള ബ്ലാസറ്ററില്‍ എത്തിയതിനുശേഷം വന്ന പുരോഗതി നിങ്ങള്‍ കാണണം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി അദ്ദേഹം ആരോണ്‍ ഹ്യൂസ്, കാര്‍ലോസ് മര്‍ച്ചേന, സെഡ്രിക് ഹെങ്‌ബെര്‍ട്ട്, തുടങ്ങിയവരോടൊപ്പമാണ് കളിക്കുന്നത്. ജിങ്കന്‍ ഞങ്ങളോടൊപ്പം ആദ്യം കളിക്കാന്‍ വന്ന നാളുകളില്‍ അത്ര അറിയപ്പെടുന്ന കളിക്കാരാനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്റെ ദേശീയ ടീമിനെ നയിക്കുകയാണ് “ ഹ്യൂം പറഞ്ഞു. ഉദ്ഘാടന സീസണില്‍ ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി തകര്‍പ്പന്‍ റോളിലായിരുന്നു. തന്റെ ടീമിനെ ഫൈനല്‍ വരെ കൊണ്ടുചെന്നെത്തിച്ചു. ഫൈനലില്‍ വളരെ നേരിയ വ്യത്യാസത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് (10) തോറ്റു. അതിനുശേഷം ഈ 24 കാരന്‍ തിരിഞ്ഞു നോക്കിയിട്ടില്ല. 2015ല്‍ ദേശീയ സീനിയര്‍ ടീമില്‍ ഇടം നേടി. ജിങ്കന്‍ ഇന്ത്യയ്ക്കായി 16 തവണ ബൂട്ട് കെട്ടി. നാല് ഗോളുകളും അടിച്ചു. ഹീറോ ഐ.എസ്.എല്ലിന്റെ നാല് സീസണുകളില്‍ ലഭിച്ച ഇടവേളകളില്‍ ജിങ്കന്‍ സ്‌പോര്‍ട്ടിങ്ങ് ക്ലബ് ഗോവ, ഡി.എസ്.കെ ശിവാജിയന്‍സ്, ബെംഗഌരു എഫ്.സി എന്നിവക്കായി കളിച്ചിട്ടുണ്ട്. ഈ വര്‍ഷം ഫെഡറേഷന്‍ കപ്പ് നേടിയ ടീമിലും അംഗമായിരുന്നു.
Next Story

RELATED STORIES

Share it