Sports

ഐഎസ്എല്‍: ചെന്നൈ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടുംമൂന്നാം ജയം തേടി ചെന്നൈ

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തുടര്‍ച്ചയായ മൂന്നാം ജയം തേടി ചെന്നൈയ്ന്‍ എഫ്‌സി ഇന്നു നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി മുഖാമുഖ പോരാട്ടത്തിനിറങ്ങുന്നു. ആദ്യ രണ്ടു മല്‍സരത്തിലെ തോല്‍വിക്കു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ചെന്നൈ നോര്‍ത്ത് ഈസ്റ്റിനെതിരേ അവരുടെ തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലാണ്  ഇന്നു ബൂട്ടുകെട്ടുന്നത്.
കൊല്‍ക്കത്ത, ഡല്‍ഹി ടീമുകളോടേറ്റ പരാജയത്തിനു ശേഷമാണ് ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തിയത്. രണ്ടു ജയത്തോടെ ആറു പോയിന്റുമായി ചെന്നൈ നിലവി ല്‍ അഞ്ചാം സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കി വിലപ്പെട്ട മൂന്നു പോയി ന്റുകള്‍ കൂടി നേടി പട്ടികയില്‍ മുന്നേറുന്നതിനാണ് ഇന്നു ചെന്നൈ ശ്രമിക്കുക.
ടീമംഗങ്ങളില്‍ ആര്‍ക്കും പരിക്കുകള്‍ ഇ ല്ലാത്തത് ചെന്നൈ കോച്ചും മാര്‍ക്വി താരവുമായ മാര്‍കോ മറ്റെരാസിക്കു ആശ്വാസം പകരുന്നുണ്ട്. മികച്ച ഫോമില്‍ കളിക്കുന്ന അര്‍ജന്റൈന്‍ സ്‌ട്രെക്കര്‍ നിക്കോളാസ് വെലസ്, ഫ്രാന്‍സിസ് ഡാഡ്‌സി, സഞ്ജു പ്രധാന്‍ എന്നിവരെ മുന്‍നിര്‍ത്തിയുള്ള ആക്രമണങ്ങള്‍ക്കാവും ഇന്നും മറ്റെരാസി ശ്രമിക്കുന്നത്.
അതേസമയം, കളിച്ച എല്ലാ മല്‍സരങ്ങ ളും തോറ്റ നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ അവസാനത്താണ്. കേരള ബ്ലാസ്‌റ്റേഴ്‌സ്, എഫ്‌സി ഗോവ, പൂനെ സിറ്റി ടീമുകളോടാണ് നോര്‍ത്ത് ഈസ്റ്റ് പരാജയം ഏറ്റുവാങ്ങിയത്.
പ്രാദേശിക താരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയിട്ടുള്ള തന്റെ ടീമില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നാണ് കോച്ച് സെസാര്‍ ഫാരിയാസിന്റെ പക്ഷം.  അതിനാല്‍ സ്വന്തം തട്ടകത്തില്‍ കാണികളുടെ പിന്തുണയോടെ ചെന്നൈയെ തോല്‍പ്പിച്ച്  അക്കൗണ്ട് തുറക്കാനാണ് നോ ര്‍ത്ത് ഈസ്റ്റ് തയ്യാറെടുക്കുന്നത്.
Next Story

RELATED STORIES

Share it