Sports

ഐഎസ്എല്‍: ഗോവയ്ക്ക് 11 കോടി രൂപ പിഴ

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ടീം എഫ്‌സി ഗോവയ്ക്ക് 11 കോടി രൂപ പിഴ. കഴിഞ്ഞ സീസണില്‍ ചെന്നൈയ്ന്‍ എഫ്‌സിക്കെതിരായ ഫൈനലിനു ശേഷമുണ്ടായ കയ്യാങ്കളിക്കും സമാപനച്ചടങ്ങ് ബഹിഷ്‌കരണം അടക്കമുള്ള അച്ചടക്ക ലംഘനത്തിനുമാണ് ഐഎസ്എല്‍ റെഗുലേറ്ററി കമ്മിറ്റിയുടെ നടപടി.
കൂടാതെ, അടുത്ത സീസണില്‍ ടീമിന്റെ 15 പോയിന്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തു. ടീം ഉടമകളായ ശ്രീനിവാസ് ഡെംപോ, ദത്തരാജ് സാല്‍ഗോക്കര്‍ എന്നിവരെ ഐഎസ്എല്‍ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍നിന്നു വിലക്കിയിട്ടുണ്ട്. ഇരുവര്‍ക്കും സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ പോലും അനുവാദമുണ്ടാവില്ല.
മുന്‍ ഹൈക്കോടതി ജസ്റ്റിസുമാരായ ഡിഎ. മെഹ്ത്ത, ബി.എന്‍.മെഹ്ത്ത, എംഡി ശിവനന്ദന്‍, വിദുഷ്പദ് സിംഘാനി, കിരണ്‍ മോറെ എന്നിവരടങ്ങിയ കമ്മിറ്റിയുടേതാണ് നടപടി. നേരത്തെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി ഗോവയ്ക്ക് 50 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
Next Story

RELATED STORIES

Share it