Flash News

ഐഎസ്എല്‍: ഉദ്ഘാടനമല്‍സരം കൊച്ചിയില്‍

ഐഎസ്എല്‍: ഉദ്ഘാടനമല്‍സരം കൊച്ചിയില്‍
X


കൊച്ചി: കേരള ഫുട്‌ബോള്‍ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത. നേരത്തെ കൊല്‍ക്കത്തയില്‍ നടത്താന്‍ തീരുമാനിച്ച 2017-18 വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ( ഐഎസ്എല്‍) കൊല്‍ക്കത്ത - ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മല്‍സരം ബ്ലാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായ കൊച്ചിയില്‍ നടക്കും. നവംബര്‍ 17 വെള്ളിയാഴ്ച രാത്രി എട്ടിനാണ് മല്‍സരം. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മല്‍സരത്തിന് തന്നെ കൊച്ചി വേദിയാവും. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ വെച്ചു നടന്ന ഫൈനലില്‍ കൊല്‍ക്കത്തയോടേറ്റ പരാജയത്തിന് മറുപടി നല്‍കാന്‍ മികച്ച അവസരമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തേടിയെത്തിയിരിക്കുന്നത്. അതോടൊപ്പം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടുത്ത വര്‍ഷം മാര്‍ച്ച് 17 ന് നടക്കുന്ന ഫൈനലിന്റെ വേദിയായി കൊല്‍ക്കത്തയെ തിരഞ്ഞെടുത്തത് കൊല്‍ക്കത്ത ആരാധകര്‍ക്ക് മധുരം പകരുന്നു. ആദ്യമായാണ് കൊല്‍ക്കത്തയെ ഐഎസ്എല്ലിന്റെ ഫൈനല്‍ മല്‍സര വേദിയാക്കുന്നത്.  ഇന്നലെ ചേര്‍ന്ന  ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലെപ്‌മെന്റ് ലിമിറ്റഡാണ് വേദി മാറ്റിയ കാര്യം സ്ഥിരീകരിച്ചത്. ഫിഫ അണ്ടര്‍ 17 ലോകകപ്പ് വിജയകരമായി നടത്തിയത് പരിഗണിച്ചാണ്  ഫൈനല്‍  മല്‍സരം കൊല്‍ക്കത്തയിലാക്കാന്‍ തീരുമാനിച്ചത്.  ഫെബ്രുവരി ഒമ്പതിന് കൊച്ചിയില്‍ നടക്കേണ്ടിയിരുന്ന മല്‍സരം അതെ ദിവസം തന്നെ കൊല്‍ക്കത്തയില്‍ വെച്ച് നടക്കും.
Next Story

RELATED STORIES

Share it