ഐഎസ്ആര്‍ഒ ചാരക്കേസ്: വിധി ഇന്ന്

ന്യൂഡല്‍ഹി: പ്രമാദമായ ഐഎസ്ആര്‍ഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി ഇന്നു വിധി പറയും. തന്നെ കള്ളക്കേസില്‍ കുടുക്കിയ സിബി മാത്യൂസ്, കെ കെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ക്കെതിരേ നടപടി വേണമെന്നാണ് നമ്പി നാരായണന്റെ ആവശ്യം. നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്ന കാര്യവും കോടതി പരിഗണിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
സ്ത്രീധന പീഡന പരാതികളില്‍ അറസ്റ്റിനു മാര്‍ഗനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തിയ കോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഇന്നു വിധി പറയും. കുടുംബക്ഷേമ സമിതികളുടെ പ്രാഥമിക അന്വേഷണത്തിനുശേഷമേ ഇത്തരം കേസുകളില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാവൂ എന്നാണ് സുപ്രിംകോടതി മാര്‍ഗനിര്‍ദേശം.
Next Story

RELATED STORIES

Share it