Flash News

ഐഎസ്ആര്‍ഒ ചരിത്രം കുറിച്ചു; ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍

ഐഎസ്ആര്‍ഒ ചരിത്രം കുറിച്ചു; ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍
X
pslv-c-34ശ്രീഹരിക്കോട്ട: ഇരുപത് ഉപഗ്രഹങ്ങള്‍ ഒറ്റ വിക്ഷേപണത്തില്‍ ബഹിരാകാശത്ത് എത്തിച്ച് ഐഎസ്ആര്‍ഒ ചരിത്രം കുറിച്ചു. ഇന്ന് രാവിലെ 9.26 നായിരുന്നു ഇരുപത് ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി സി 34 ന്റെ വിക്ഷേപണം. വിക്ഷേപണം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. പിഎസ്എല്‍വിയുടെ മുപ്പത്തിയാറാമത് വിക്ഷേപണ ദൗത്യമാണ് ഇത്.
ഇന്ത്യയ്ക്ക് പുറമെ അമേരിക്കയുടെ 13 ഉപഗ്രഹങ്ങളും ജര്‍മ്മനിയുടെ രണ്ടും കാനഡ, ഇന്തോനേഷ്യ എന്നിവരുടെ ഓരോ ഉപഗ്രഹങ്ങളുമാണ് ബഹിരാകാശത്ത് എത്തിച്ചത്. ഇന്ത്യയില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണം ഇന്ത്യന്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചതാണ്. ചെന്നൈ സത്യഭാമ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച ഒന്നര കിലോ ഭാരമുള്ള സത്യഭാമസാറ്റ്,പൂനൈ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഒരു കിലോഗ്രാം വരുന്ന സ്വായം എന്നീ ഉപഗ്രഹങ്ങളാണ് അവ.
ഭൗമ നിരീക്ഷണത്തിന് സഹായിക്കുന്ന കാര്‍ട്ടോസാറ്റ്-2,ഗൂഗിള്‍ കമ്പനിയായ ടെറ ബെല്ലയുടെ സ്‌കൈ സാറ്റ് ജെന്‍ 2-1 എന്നിവയാണ് വിക്ഷേപിച്ചതില്‍ പ്രമുഖ ഉപഗ്രഹങ്ങള്‍.
വന്‍ തുക മുതല്‍മുടക്കി നാസയടക്കമുള്ള രാജ്യാന്തര ബഹിരാകാശ ഏജന്‍സികള്‍ നടത്തുന്ന വിക്ഷേപണം അതിന്റെ നാലിലൊന്ന് ചിലവിലാണ് ഇന്ത്യ വിക്ഷേപിക്കുന്നത്. ഇതോടെ ബഹിരാകാശ വ്യവസായത്തില്‍ ഇന്ത്യ വന്‍ മുന്നേറ്റമാണ് നടത്തിയത്.
Next Story

RELATED STORIES

Share it