Flash News

ഐഎസ്ആര്‍ഒ കേന്ദ്രത്തിന് മുകളിലൂടെ ദുരൂഹമായതെന്തോ പറന്നെന്ന് ആട്ടിടയന്മാര്‍

ഐഎസ്ആര്‍ഒ കേന്ദ്രത്തിന് മുകളിലൂടെ ദുരൂഹമായതെന്തോ പറന്നെന്ന് ആട്ടിടയന്മാര്‍
X
isro

തിരുനെല്‍വേലി: ഐഎസ്ആര്‍ഒയുടെ മഹേന്ദ്രഗിരി സെന്ററിന് മുകളില്‍ ദുരൂഹമായതെന്തോ പറന്നതായി കണ്ടെത്തിയെന്ന് റിപോര്‍ട്ട്. അടുത്തുള്ള വനപ്രദേശത്തുള്ള ആട്ടിടയന്‍മാരാണ് ഈ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ഇവര്‍ പശുക്കളെ മേയ്ക്കാനായി പോയപ്പോഴാണ് ക്രയോജനിക് പരീക്ഷണ കേന്ദ്രത്തിന് മുകളിലൂടെ ദുരൂഹമായ സാധനം പറന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എന്നിരുന്നാലും മഹേന്ദ്രഗിരിയുടെ 55 കിലോമീറ്റര്‍ ചുറ്റളവില്‍ ഒന്നും പറന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏഴാമത്തെ വാച്ച്ടവറിന് അടുത്തുകൂടിയാണ് ഇത് പറന്നതെന്നാണ് ആട്ടിടയന്മാര്‍ വ്യക്തമാക്കിയതെന്ന് പോലിസ് വിശദമാക്കി.
Next Story

RELATED STORIES

Share it