Tech

ഐഎസ്ആര്‍ഒയുടെ ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം വിജയകരം

ഐഎസ്ആര്‍ഒയുടെ ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം വിജയകരം
X
isro



[related]
ശ്രീഹരിക്കോട്ട: ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1 വിക്ഷേപണം വിജയകരം. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ വിക്ഷേപണത്തറയില്‍ നിന്നാണ് ഇന്ന് രാവിലെ 9.31 ഓടെ ഉപഗ്രഹം കുതിച്ചുയര്‍ന്നത്. വിക്ഷേപണം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. രാജ്യത്തിന്റെ അഞ്ചാമത്തെ ഗതിനിര്‍ണയ ഉപഗ്രഹമാണിത്. കര,ജലയാത്രകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം. നിലവില്‍ യുഎസ്,ചൈന,യൂറോപ്പ്,റഷ്യ,ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഈ സംവിധാനമുള്ളത്. 'ഇന്ത്യ റീജിയനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം'ത്തിന്റെ ഭാഗമാണ് ഈ പദ്ധതി.
Next Story

RELATED STORIES

Share it