ഐഎസില്‍ ചേര്‍ന്നുവെന്നു സംശയിക്കുന്ന മലയാളികളുടെ ചിത്രം എന്‍ഐഎ പുറത്തുവിട്ടു

കോഴിക്കോട്: കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് അപ്രത്യക്ഷരായി ഐഎസില്‍ ചേര്‍ന്നുവെന്നു സംശയിക്കുന്ന 21 പേരുടെ പേരുകളും പടങ്ങളും എന്‍ഐഎ പുറത്തുവിട്ടു. 2016 മെയ്, ജൂണ്‍ മാസങ്ങളിലായി അപ്രത്യക്ഷരായ ഇവരെക്കുറിച്ച് എന്‍ഐഎ അന്വേഷിച്ചുവരികയായിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ് ഇവരുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാണാതായവരില്‍ ചിലരുടെ ബന്ധുക്കള്‍ പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇവരെക്കുറിച്ച് പോലിസ് ആദ്യം അന്വേഷണം തുടങ്ങിയത്.
അഫ്ഗാനിസ്താനില്‍ നിന്നു തുടര്‍ച്ചയായി ഐഎസ് പ്രചാരണ സന്ദേശങ്ങള്‍ അയക്കുന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ല, ഭാര്യ ആയിഷ എന്ന സോണിയ സെബാസ്റ്റിയന്‍, മുഹമ്മദ് സാജിദ്, മുഹമ്മദ് മര്‍വാന്‍, അശ്ഫാഖ് മജീദ്, ഭാര്യ ശംസിയ, മുഹമ്മദ് മന്‍സദ്, ഡോ. ഇജാസ്, ഭാര്യ റിഫെല, ഷിഹാസ്, ഭാര്യ അജ്മല എന്നിവര്‍ പട്ടികയിലുണ്ട്. അഫ്ഗാനിസ്താനില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന ഷജീര്‍ മംഗലശ്ശേരി അബ്ദുല്ല, മുര്‍ഷിദ്, ഹഫീസുദ്ദീന്‍ എന്നിവരുടെ പടങ്ങളുമുണ്ട്. എന്നാല്‍, ഇവരുടെ മരണത്തെക്കുറിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
യഹ്യ എന്ന ബെസ്റ്റിന്‍ വിന്‍സന്റ്, ഈസ എന്ന ബെ ക്‌സന്‍ വിന്‍സന്റ്, നിമിഷ ഫാത്തിമ, മറിയം എന്ന മെറിന്‍, സിദ്ദീഖ് അസ്‌ലം, ഫിറോസ് ഖാന്‍, ഷിബി എന്നിവരാണു പട്ടികയിലുള്ള മറ്റുള്ളവര്‍.
ഒളിവില്‍ കഴിയുന്നവരായാണ് എല്ലാവരുടെയും പേരുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഹഫീസുദ്ദീന്‍ തെക്കേ കോളേത്ത്, റിഫെല, അജ്മല, ഷജീര്‍ മംഗലശ്ശേരി, സിദ്ദീഖുല്‍ അസ്‌ലം എന്നിവര്‍ ഒഴികെയുള്ളവര്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സീദ്ദീഖ് രണ്ടു വര്‍ഷം മുമ്പ് സൗദിയിലേക്ക് പോയതായാ ണ് അറിവ്. മറ്റുള്ളവര്‍ മരിച്ചതായി വാര്‍ത്ത വന്നിരുന്നു.
Next Story

RELATED STORIES

Share it