ഐഎസിന്റെ പ്രതിരോധം ശക്തമെന്ന് ഇറാഖ് സേന

ബഗ്ദാദ്: ഫലൂജ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ ഐഎസ് കടുത്ത പ്രതിരോധമുയര്‍ത്തുന്നതായി ഇറാഖ് സേനയുടെ ഓപറേഷന്‍ കമാന്‍ഡന്റ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍വഹാബ് അല്‍ സഅദി. ഫലൂജ നഗരത്തിലെ തെക്കന്‍ മേഖലയായ നഈമിയയില്‍ കഴിഞ്ഞദിവസം ഐഎസ് ഇറാഖ് സൈന്യത്തിനെതിരേ പ്രത്യാക്രമണം നടത്തിരുന്നു. സായുധരായ 100ഓളം ഐഎസ് പ്രവര്‍ത്തകരായിരുന്നു ആക്രമണം നടത്തിയതെന്നും ഏറ്റുമുട്ടലില്‍ 75ഓളം പേരെ ഇറാഖി സൈന്യം കൊലപ്പെടുത്തിയതായും സഅദി അറിയിച്ചു. നിലവില്‍ നഈമിയയില്‍ 80 ശതമാനം പ്രദേശങ്ങളിലും ഇറാഖി സൈന്യം നിയന്ത്രണം നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it