ഐഎസിനെ മുസ്‌ലിംകളായി അംഗീകരിക്കാനാവില്ല

തളിപ്പറമ്പ്: ഇസ്‌ലാമിക വിരുദ്ധ ശക്തികളുടെ അജണ്ടകള്‍ നടപ്പാക്കുന്ന ഐഎസിനെ മുസ്‌ലിംകളായി അംഗീകരിക്കാനാവില്ലെന്ന് യുഎഇയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ശെയ്ഖ് സഫറുല്‍ ഹസന്‍ മദീനി. മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രോഫ്‌കോണ്‍ 22ാമത് ആഗോള പ്രഫഷനല്‍ വിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാകിസ്താനില്‍ മുസ്‌ലിംകള്‍ക്കില്ലാത്ത നിര്‍ഭയത്വം ഇന്ത്യയിലുണ്ട്. കൊലയാളി സംഘമായി മാറിയ ഐഎസിന് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലെന്ന് ഹറം പള്ളിയില്‍ നിന്നു ശക്തമായ പ്രഖ്യാപനമുണ്ടായി. ഇന്ത്യയില്‍ തീവ്രവാദത്തിനെതിരേ സലഫികള്‍ നടത്തുന്ന ബോധവല്‍ക്കരണം കൂടുതല്‍ ശക്തിപ്പെടുത്തണം. ബഹുമത സമൂഹത്തില്‍ മുസ്‌ലിംകള്‍ സ്വീകരിക്കേണ്ട ഇസ്‌ലാമിക നിലപാട് പൂര്‍വകാല സലഫി പണ്ഡിതന്‍മാര്‍ പഠിപ്പിച്ചതു ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാദത്ത് അലി കൊച്ചിപ്പള്ളി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it