ഐഎസിനെ തുരത്താന്‍ ബ്രിട്ടന്‍ ചാരന്മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു

ലണ്ടന്‍: ഐഎസിനെതിരേയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടന്‍ രഹസ്യാന്വേഷണവിഭാഗത്തിലെ ജോലിക്കാരുടെ എണ്ണം 15 ശതമാനത്തോളം വര്‍ധിപ്പിക്കുന്നു. ഐഎസ് ആക്രമണങ്ങള്‍ തടയാന്‍ വ്യോമസുരക്ഷ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ തുക ചെലവഴിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പറഞ്ഞു.

പാരിസിലും തുണീസ്യയിലും ആക്രമണമുണ്ടായ സാഹചര്യത്തില്‍ ബ്രിട്ടനു നേരെ ആക്രമണമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കമെന്നും കാമറണ്‍ പറഞ്ഞു. കഴിഞ്ഞ ആറു മാസത്തിനിടെ ഐഎസിന്റെ ഏഴ് ആക്രമണപദ്ധതികള്‍ പരാജയപ്പെടുത്താന്‍ രഹസ്യാന്വേഷണവിഭാഗത്തിനു കഴിഞ്ഞിട്ടുണ്ടെന്നും അതിനാലാണ് 1900ഓളം ചാരന്മാരെ അധികമായി നിയോഗിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം15, എം16, ജിസിഎച്ച്ക്യു എന്നീ ചാരഏജന്‍സികളിലാണ് അംഗബലം വര്‍ധിപ്പിക്കുന്നത്. തുര്‍ക്കിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നും കാമറണ്‍ അറിയിച്ചു.
Next Story

RELATED STORIES

Share it