ഐഎസിനെതിരേ നീക്കം; സൗദി യുദ്ധവിമാനങ്ങള്‍  വിന്യസിപ്പിച്ചു

റിയാദ്: സിറിയയില്‍ ഐഎസിനെതിരേയുള്ള നീക്കത്തിന്റെ ഭാഗമായി തുര്‍ക്കിയിലെ ഇന്‍കിര്‍ലിക് വ്യോമതാവളത്തില്‍ സൗദി യുദ്ധവിമാനങ്ങള്‍ വ്യന്യസിപ്പിച്ചതായി സൗദിപ്രതിരോധ മന്ത്രാലയം അറിയിച്ചു. തുര്‍ക്കി അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചു. ഐഎസിനെതിരായ നീ—ക്കത്തില്‍ സൗദി യുദ്ധവിമാനങ്ങളും പങ്കുചേരുമെന്ന് തുര്‍ക്കി എംപി യാസിന്‍ അക്തായി അറിയിച്ചു.
സൗദി യുദ്ധവിമാനങ്ങളും ഐഎസിനെതിരായ വ്യോമാക്രമണത്തില്‍ പങ്കെടുക്കുന്നതായി സൗദി ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസ്സിരി അറിയിച്ചു. ഐഎസിനെതിരായ സഖ്യനീക്കത്തില്‍ തങ്ങളുടെ സഹകരണം പുനസ്ഥാപിക്കുമെന്ന് ആഴ്ചകള്‍ക്കു മുമ്പ് സൗദി പ്രഖ്യാപിച്ചിരുന്നു.
അതേസമയം സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിനെ അധികാരത്തില്‍ നിലനിര്‍ത്താനുള്ള റഷ്യയുടെ ശ്രമം വിജയിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി അദീല്‍ അല്‍ ജുബൈര്‍ അഭിപ്രായപ്പെട്ടു. സിറിയയില്‍ അസദ് ഭരണകൂടത്തെ ശക്തമായി എതിര്‍ക്കുന്ന രാജ്യങ്ങളാണ് തുര്‍ക്കിയും സൗദിയും. ഇറാഖിലെയും സിറിയയിലെയും ഐഎസിനെതിരായ നീക്കത്തില്‍ പങ്കാളിയാവാന്‍ നാറ്റോ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം നാറ്റോ മേധാവി ജീന്‍സ് സ്‌റ്റോള്‍ടന്‍ബെര്‍ഗ് അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it