Flash News

ഐഎസിനെതിരെ അശ്ലീലം കൊണ്ടൊരു യുദ്ധം !

വാഷിങ്ടണ്‍ : ഐസിനെതിരായ പോരാട്ടത്തെക്കുറിച്ച് ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും കൂലങ്കഷമായ ആലോചനകളിലാണ്. ചര്‍ച്ചകളും കരാറുകളും സുരക്ഷാക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തലും പ്രഖ്യാപനങ്ങളുമൊക്കെ മുറപോലെ നടക്കുന്നു. ആയുധശേഷി മെച്ചപ്പെടുത്തലും സൈനികവിന്യാസവും രഹസ്യാന്വേഷണവുമൊക്കെ വേറെ. ഇതിനിടയില്‍ വ്യത്യസ്തമായൊരു രീതിയില്‍ ഐസിനെതിരെ യുദ്ധം ചെയ്യുകയാണ് ഒരു ഹാക്കര്‍.

ഐഎസിനെതിരെ പോണ്‍ ആയുധമാക്കിയ Wauchula Ghost എന്ന അജ്ഞാതനായ ഹാക്കറുടെ കഥ വാഷിങ്ടണ്‍ പോസ്റ്റാണ് പുറത്തുകൊണ്ടുവന്നത്.
ഐഎസ് അനുയായികളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ അശ്ലീലചിത്രങ്ങള്‍ നിറച്ച് അലമ്പാക്കുകയാണ് ഇയാളുടെ പ്രവര്‍ത്തനരീതി. നൂറുകണക്കിന് ട്വിറ്റര്‍ അക്കൗണ്ടുകളാണ് ഐഎസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ആയിരിക്കാമെന്ന് സംശയിച്ച് Wauchula Ghost പോണ്‍ കൊണ്ട് നിറച്ചിരിക്കുന്നതത്രേ.

[related] 'അനോണിമസ്' എന്ന സംഘത്തില്‍പ്പെട്ട ഈ ഹാക്കറുടെ പ്രവര്‍ത്തനരീതിക്കെതിരെ വിവിധകോണുകളില്‍ നിന്ന്് വിമര്‍ശനങ്ങളുമുയര്‍ന്നുകഴിഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്് കുറ്റകരമാണെന്നും നിയപരവും സാമൂഹ്യവുമായ ഒട്ടേറെപ്രശ്‌നങ്ങള്‍ ഇയാളുടെ പ്രവര്‍ത്തനരീതിയില്‍ നിന്ന് ഉടലെടുക്കുന്നുവെന്നും സാമൂഹ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ട്വിറ്ററിലെ ഐഎസ് അനുയായി അക്കൗണ്ടുകളില്‍ പോണ്‍പ്രത്യക്ഷപ്പെടുന്നത് ഐഎസുമായി ബന്ധമില്ലാത്ത മറ്റു പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
''ഐഎസുകാര്‍ക്ക് പോണ്‍ കാണുന്നത് ഇഷ്ടമല്ല. പൊതുവെ സ്ത്രീകളെത്തന്നെയും ഇഷ്ടമല്ല. അതിനാല്‍ ഐഎസ് അനുഭാവികളുടെ അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറി അവയില്‍ പോണ്‍ നിറച്ച് അവരുടെ ഓണ്‍ലൈന്‍ സാന്നിധ്യം കുറയ്ക്കുന്നതിനാണ് ശ്രമിക്കുന്നത്.''- Wauchula Ghost വാഷിങ്ടണ്‍പോസ്റ്റിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു. ഹാക്ക്ചെയ്യപ്പെടുന്ന ഐഎസ് അനുയായികളുടെ അവതാര്‍ തന്നെ 'ഐ ലവ് പോണ്‍' എന്നാക്കി മാറ്റിയതായും ഇയാള്‍ അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it