World

ഐഎസിനെതിരായ യുദ്ധം വിജയിച്ചതായിഇറാഖ് പ്രധാനമന്ത്രി

ബഗ്ദാദ്: ഐഎസിനെതിരായ യുദ്ധത്തില്‍ വിജയം പ്രഖ്യാപിച്ച് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. ഇറാഖില്‍ നിന്ന് ഐഎസിനെ സൈന്യം പൂര്‍ണമായും തുരത്തിയതായി അബാദി അറിയിച്ചു. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന അവസാനത്തെ ഐഎസ് കേന്ദ്രങ്ങളും ഇറാഖ് സൈന്യം പിടിച്ചെടുത്തു. ഐഎസിനെ പൂര്‍ണമായും പരാജയപ്പെടുത്താന്‍ സാധിച്ചു. ഇതോടെ ഐഎസിനെതിരായ യുദ്ധം അവസാനിപ്പിച്ചതായും അബാദി പ്രഖ്യാപിച്ചു. വിജയപ്രഖ്യാപനത്തെ തുടര്‍ന്ന് ഇറാഖ് സേനയ്ക്ക് യുഎസ് സൈനിക സഖ്യം അഭിനന്ദനമറിയിച്ചു. യുഎസ് സഖ്യത്തിന്റെ പിന്തുണയോടെയായിരുന്നു ഐഎസിനെതിരേ ഇറാഖിന്റെ സൈനിക നീക്കം. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന റവാ പട്ടണം കഴിഞ്ഞമാസം സൈന്യം തിരിച്ചുപിടിച്ചിരുന്നു. ഇറാഖില്‍ ഐഎസ് നിയന്ത്രണത്തിലുള്ള അവസാന നഗരപ്രദേശമായിരുന്നു റവാ.  ഇറാഖില്‍ ഐഎസിന്റെ പ്രഖ്യാപിത തലസ്ഥാനമായ മൗസില്‍ ഈ വര്‍ഷം ജൂണില്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു. യുഎസ് സഖ്യത്തിന്റെ പിന്തുണയോടെ ഒമ്പതുമാസം നീണ്ട സൈനിക നടപടിക്കൊടുവിലായിരുന്നു ഇറാഖ്‌സേന മൗസില്‍ തിരിച്ചുപിടിച്ചത്. 2014ലാണ് മൗസില്‍, റഖ നഗരങ്ങള്‍ ആസ്ഥാനമാക്കി ഇറാഖിലെയും സിറിയയിലെയും ഭൂപ്രദേശങ്ങള്‍ ഐഎസ് പിടിച്ചടക്കിയത്.
Next Story

RELATED STORIES

Share it