Flash News

ഐഎസിനുവേണ്ടി കടത്തിയ 7.5 കോടി ഡോളറിന്റെ വേദന സംഹാരികള്‍ പിടികൂടി ; ഇന്ത്യയില്‍ നിന്ന് എത്തിയതെന്ന് പോലിസ്

ഐഎസിനുവേണ്ടി കടത്തിയ 7.5 കോടി ഡോളറിന്റെ വേദന സംഹാരികള്‍ പിടികൂടി ; ഇന്ത്യയില്‍  നിന്ന്  എത്തിയതെന്ന്  പോലിസ്
X


റോം: ഐഎസിനുവേണ്ടി കടത്തിയ 7.5 കോടി ഡോളര്‍ വിലയുള്ള വേദന സംഹാരികള്‍ ഇറ്റാലിയന്‍ പോലിസ് പിടികൂടി. 3.7 കോടി ട്രാമഡോള്‍ ഗുളികകളാണ് ലിബിയയിലേക്കു കടത്തുന്നതിനിടെ പിടിച്ചെടുത്തത്. ഇന്ത്യയില്‍ നിന്നാണ് ഈ ഗുളികകള്‍ എത്തിയതെന്ന്്് ഇറ്റാലിയന്‍ പോലിസ് പറയുന്നു. ചരക്കു കപ്പലില്‍ മൂന്ന് കണ്ടെയ്‌നറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഗുളികകള്‍. പുതപ്പ്, ഷാംപൂ എന്നിവയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരുന്ന് കടത്താന്‍ ശ്രമിച്ചത്. ധനസമാഹരണത്തിന് വേണ്ടിയോ ആക്രമണങ്ങളില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്കു വേണ്ടിയോ ആവാം ഐഎസ് ഗുളികകള്‍ ഇറക്കുമതി ചെയ്യുന്നതെന്നാണ് നിഗമനം. ഒരു ഇന്ത്യന്‍ കമ്പനി ദുബയില്‍ നിന്ന് അനധികൃതമായി വാങ്ങിയതാണ് മരുന്നുകളെന്ന് ഇറ്റാലിയന്‍ പോലിസ് അറിയിച്ചു. ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്ത ഇവ ശ്രീലങ്ക വഴിയാണ് എത്തിയതെന്നും ഇവ രണ്ട് ഡോളറിനാണ് ലിബിയയില്‍ വില്‍ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ആക്രമണങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക്് പരിക്കേറ്റാലും വേദന അറിയാതിരിക്കാന്‍ ഐഎസ് വ്യാപകമായി ട്രാമഡോള്‍ ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.  നൈജീരിയയില്‍ ബൊക്കൊ ഹറാം പ്രവര്‍ത്തകരും ഈ മരുന്ന്്് ഉപയോഗിക്കുന്നതായും ട്രാമഡോള്‍ മരുന്ന്്് കഴിച്ചാല്‍ വിശപ്പും ഭയവും ക്ഷീണവും അകലുമെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.
Next Story

RELATED STORIES

Share it