ഐഎസിനായി പണസമാഹരണം; കൗമാരക്കാരിയും സുഹൃത്തും പിടിയില്‍

ബ്രിസ്‌ബെന്‍: സായുധസംഘമായ ഐഎസിനായി ആസ്‌ത്രേലിയയില്‍ പണസമാഹരണം നടത്തിയെന്നാരോപിച്ച് കൗമാരക്കാരിയെയും സുഹൃത്തിനെയും പോലിസ് പിടികൂടി. ആസ്‌ത്രേലിയയിലെ നിയമം അനുസരിച്ച് 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇരുവരിലും ചുമത്തിയിരിക്കുന്നത്. സിഡ്‌നിയില്‍ നിന്ന് 20കാരനായ സുഹൃത്തിനൊപ്പമാണു പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ എത്ര രൂപ സമാഹരിച്ചുവെന്ന കാര്യത്തില്‍ വ്യക്തതയില്ല.
2014ല്‍ രാജ്യവ്യാപകമായി നടന്ന തീവ്രവാദ വിരുദ്ധ റെയ്ഡില്‍ യുവാവ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതേസമയം, സമാന രീതിയിലുള്ള പണസമാഹരണം വിവിധയിടങ്ങളില്‍ നടക്കുന്നതായി പോലിസ് അവകാശപ്പെടുന്നു.
Next Story

RELATED STORIES

Share it