Districts

ഐഎഫ്എഫ്‌കെ: കാഴ്ചയുടെ വസന്തമൊരുക്കാന്‍ മികച്ച ചിത്രങ്ങള്‍

തിരുവനന്തപുരം: ലോകത്തെ ഏറ്റവും പ്രസിദ്ധമായ ചലച്ചിത്രമേളകളില്‍ കഴിഞ്ഞ വര്‍ഷം ഉന്നത പുരസ്‌കാരങ്ങള്‍ നേടി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങളാണ് ഇരുപതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
ഡിസംബര്‍ നാലു മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയില്‍ കാന്‍, ബെര്‍ലിന്‍, വെനീസ്, മോസ്‌കോ, ഷാങ്ഹായ്, ടൊറന്റോ മേളകളില്‍ മികച്ച ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടെ 2015 ലെ പ്രമുഖ പുരസ്‌കാരജേതാക്ക ള്‍ ശ്രദ്ധാകേന്ദ്രമാവും.
കാന്‍ ചലച്ചിത്രമേളയില്‍ പാം ഡീ ഓര്‍ പുരസ്‌കാരം നേടിയ വിഖ്യാത സംവിധായകന്‍ ജാക്വസ് ഓഡിയാഡിന്റെ ദീപന്‍ പ്രദര്‍ശിപ്പിക്കും.
ശ്രീലങ്കയില്‍നിന്ന് ഫ്രാന്‍സിലേക്കു പലായനം ചെയ്ത മൂന്ന് തമിഴ് അഭയാര്‍ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. കുട്ടിക്കാലത്ത് എല്‍ടിടിഇയില്‍ പ്രവര്‍ത്തിച്ചിരുന്ന ആന്റണിത്താസന്‍ ജെസ്യൂത്താസനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ബെര്‍ലിന്‍ ചലച്ചിത്രമേളയി ല്‍ ഗോള്‍ഡന്‍ ബിയര്‍, ഫിപ്രസി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ഏറ്റവും പുതിയ ചിത്രമായ ടാക്‌സി പ്രദര്‍ശിപ്പിക്കും. ആധുനിക ടെഹ്‌റാന്റെ ചിത്രം'എന്നു വിശേഷിപ്പിക്കപ്പെട്ട ടാക്‌സി പൂര്‍ണമായും കാറിന്റെ ഡാഷ്‌ബോര്‍ഡ് കാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.
മധ്യവയസ്‌കനായ സ്വവര്‍ഗരതിക്കാരനും തെരുവിലെ പരുക്ക ന്‍ യുവാവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന വെനിസ്വേലന്‍ ചിത്രം ഫ്രം അഫര്‍ പ്രദര്‍ശിപ്പിക്കും. വെനീസ് ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരത്തിന് അര്‍ഹമായതാണിത്.
ഹെര്‍മന്‍ ഹെയ്‌ലിയുടെ പ്രൈസ് ഓഫ് ലൗ ടൊറൊന്റോ, പ്രസിദ്ധ ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂവിന്റെ റൊമാന്റിക് കോമഡി ചിത്രം റൈറ്റ് നൗ റോങ്ങ് ദെന്‍,ഇറാനിയന്‍ സംവിധായകന്‍ ഹാദി മൊഹദേഗിന്റെ ഇമ്മോര്‍ട്ടല്‍ എന്നിവയും ഇപ്രാവശ്യത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കും.
Next Story

RELATED STORIES

Share it