Kollam Local

ഐഎന്‍ടിയുസി യോഗത്തില്‍ ഡിസിസി പ്രസിഡന്റിനും ആര്‍എസ്പിക്കും രൂക്ഷ വിമര്‍ശനം

കൊല്ലം: ഇന്നലെ ചേര്‍ന്ന ഐഎന്‍ടിയുസി ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഡിസിസി പ്രസിഡന്റിനും ആര്‍എസ്പിക്കും രൂക്ഷവിമര്‍ശനം.
ഐഎന്‍ടിയുസിക്കാരനായിരുന്നിട്ട് പോലും സംഘടനയ്ക്ക് തിരഞ്ഞെടുപ്പില്‍ യാതൊരു സഹായവും ഡിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. 10ല്‍ താഴെ ഐഎന്‍ടിയുസിക്കാര്‍ക്ക് മാത്രമെ സീറ്റ് നല്‍കിയുള്ളു. പല വാര്‍ഡുകളിലും ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ മാറ്റി നേതാക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് സ്ഥാനാര്‍ഥികളെ നിര്‍ത്തിയതാണ് ജില്ലയിലെ തോല്‍വിക്കുള്ള പ്രധാന കാരണം. ആര്‍എസ്പിയുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. തൊഴിലാളികള്‍ക്കിടയില്‍ ആര്‍എസ്പിക്ക് സ്വാധിനം ഇല്ലെന്നതിന്റെ തെളിവാണ് ചവറയിലെ തോല്‍വിയെന്നും യോഗത്തില്‍ ആരോപണം ഉയര്‍ന്നു.
കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ തന്നെ നേരിട്ട് യോഗത്തില്‍ പങ്കെടുത്തിരുന്നു.
സമാന്തരമായി സംഘടനയുണ്ടാക്കാനുള്ള ശ്രമം താന്‍ തടഞ്ഞതാണ് കാഷ്യു കോര്‍പറേഷനിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ചന്ദ്രശേഖരന്‍ വിശദീകരിച്ചു. തനിക്കെതിരേ റിപോര്‍ട്ട് നല്‍കിയ ധനകാര്യ സെക്രട്ടറി കെ എം എബ്രഹാമിനെ കഴിഞ്ഞ കാബിനറ്റ് യോഗത്തില്‍ വിളിച്ചുവരുത്തുകയും അദ്ദേഹത്തിന് കാഷ്യു കോര്‍പറേഷന്റെ ചുമതല നല്‍കിയെങ്കിലും ഏറ്റെടുത്തില്ല. തുടര്‍ന്ന് വ്യവസായ വകുപ്പില്‍ നിന്ന് തൊഴില്‍ വകുപ്പിന് കാഷ്യു കോര്‍പറേഷന്റെ ചുമതല നല്‍കിയതായും ചന്ദ്രശേഖരന്‍ വിശദീകരിച്ചു. യോഗത്തില്‍ എന്‍ അഴകേശന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it