kannur local

ഐഎന്‍ടിയുസി നേതാവ് സിപിഎമ്മിലേക്ക്‌

ചെറുപുഴ: ഐഎന്‍ടിയുസി ചെറുപുഴ മേഖലാ പ്രസിഡന്റ് പി ആര്‍ വിജയന്‍ കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ച് സിപിഎമ്മിലേക്ക്. മുതിര്‍ന്ന നേതാക്കള്‍ തുടര്‍ച്ചയായി അവഗണിക്കുന്നുവെന്ന് കാട്ടി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം ഈയിടെ വിജയന്‍ രാജിവച്ചിരുന്നു.
കര്‍ഷക തൊഴിലാളി കോ ണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്, ക്ഷീര കര്‍ഷക കോ ണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വവും രാജിവച്ചാണ് വിജയന്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തുപോവുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചൂരല്‍ ഡിവിഷനില്‍ നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it