ഐഎംഎയുടെ പണിമുടക്ക് ആഹ്വാനം ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ തള്ളി

ന്യൂഡല്‍ഹി: നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ പണിമുടക്ക് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ അവഗണിച്ചു.
ഡല്‍ഹി മെഡിക്കല്‍ അസോസിയേഷനും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. തലസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും ശനിയാഴ്ച സാധാരണപോലെ പ്രവര്‍ത്തിച്ചു.
തങ്ങള്‍ ആവശ്യപ്പെട്ട പല കാര്യങ്ങളും കഴിഞ്ഞ തവണത്തെ പണിമുടക്കിനു ശേഷം ബില്ലില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ശനിയാഴ്ചത്തെ സമരത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തങ്ങള്‍ ബില്ല് പുനരവലോകനം ചെയ്യുമെന്നും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം ഡോ. ഹരീഷ് ഗുപ്ത പറഞ്ഞു.
Next Story

RELATED STORIES

Share it