Flash News

ഏഷ്യ കടക്കാന്‍ ബെല്‍ജിയം, ഗോള്‍ വേട്ട തുടരാന്‍ ലുക്കാക്കു

ഏഷ്യ കടക്കാന്‍ ബെല്‍ജിയം, ഗോള്‍ വേട്ട തുടരാന്‍ ലുക്കാക്കു
X


മോസ്‌കോ: ഇന്ന് നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ ജപ്പാന്‍ കരുത്തരായ ബെല്‍ജിയത്തെ നേരിടും.പ്രകടനം വച്ചു നോക്കുകയാണെങ്കില്‍ സാധ്യതാ കണക്കില്‍ ജപ്പാനെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ബെല്‍ജിയം.എന്നാല്‍ അട്ടിമറികളുടെ റഷ്യന്‍ ലോകകപ്പില്‍ ജപ്പാനെ തള്ളിക്കളയാനും സാധിക്കില്ല.ലോകകപ്പിലെ കറുത്ത കുതിരകളാണ് ബെല്‍ജിയം നിര.പ്രകടനത്തിലെ ഊര്‍ജസ്വലതയാണ് ടീമിനെ വിജയത്തിലേക്കടുപ്പിക്കുന്ന പ്രധാന ഘടകം.യോഗ്യതാ റൗണ്ടില്‍ തുടങ്ങിയ ഗോള്‍വേട്ട ബെല്‍ജിയം ലോകകപ്പിലും തുടരുന്നു.ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ 10 മല്‍സരങ്ങളില്‍ നിന്നും 43 ഗോളുകളാണ് റോബര്‍ട്ടോ മാര്‍ട്ടിനെസ്സിന്റെ ചെമ്പട അടിച്ചു കൂട്ടിയത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലും ബെല്‍ജിയം ഗോള്‍വേട്ട തുടര്‍ന്നു.മൂന്ന് മല്‍സരത്തില്‍ നിന്ന് 9 ഗോളുകള്‍ നേടിയ ടീം റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ടീമെന്ന ഖ്യാതിയും സ്വന്തമാക്കിയാണ് പ്രീക്വാര്‍ട്ടറിലേക്കു പ്രവേശിച്ചത്.
റഷ്യന്‍ ലോകകപ്പ് ബെല്‍ജിയത്തിന്റെ സുവര്‍ണ കാലഘട്ടമാകുമെന്നു പറയാം. താരങ്ങളെല്ലാം കളിക്കളത്തില്‍ മിന്നുന്ന ഫോമില്‍ ഒത്തിണക്കത്തോടെ കളിക്കുന്നു. റൊമലു ലുകാക്കു എന്ന ഗോളടിയന്ത്രത്തെ പൂട്ടാനാകും എതിര്‍ ടീം വിയര്‍ക്കേണ്ടി വരുക.റഷ്യന്‍ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ 5 ഗോളുകള്‍ നേടി ഒന്നാമത് നില്‍ക്കുന്ന ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നിനു തൊട്ടു പിന്നില്‍ 4 ഗോളുകളോടെ രണ്ടാം സ്ഥാനത്താണ് ലുകാക്കു. ലോകകപ്പിന്റെ താരമാകുമെന്നു കരുതുന്ന കെവിന്‍ ഡി ബ്രിൂയിനും മിന്നുന്ന ഫോമില്‍ തുടരുന്നത് ജപ്പാനു തലവേദനയാകുമെന്നത് തീര്‍ച്ച.ലോകകപ്പില്‍ അവശേഷിക്കുന്ന ഏക ഏഷ്യന്‍ രാജ്യമാണ് ജപ്പാന്‍.ഏഷ്യയില്‍ മികച്ച ഫുട്‌ബോള്‍ പാരമ്പര്യമുള്ള ടീമായ ജപ്പാന് പക്ഷെ ലോകഫഫുട്‌ബോളില്‍ പെരുമ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല.ബൊറൂസ്സിയ ഡോര്‍ട്മുണ്ട്,മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടങ്ങിയ മുന്‍നിര ക്ലബ്ബുകളില്‍ കളിച്ച പരിചയസമ്പത്തുള്ള ഷിന്‍ജി കവാവയായിരിക്കും ജപ്പാന്‍ ഫുട്‌ബോളിന്റെ മൈതാനത്തെ പ്രഭവ കേന്ദ്രം.അട്ടിമറികള്‍ നടന്നില്ലെങ്കില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ബെല്‍ജിയത്തിന്റെ ചുവന്ന ചെകുത്താന്‍മാര്‍ക്കാണ്.എങ്കിലും കാത്തിരുന്നു കാണാം രണ്ടു ഭൂകണ്ഡേങ്ങള്‍ തമ്മിലുളള ഫുട്‌ബോള്‍ പോരിനായി.
Next Story

RELATED STORIES

Share it