Flash News

ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യക്ക് വമ്പന്‍ ജയം

ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യക്ക് വമ്പന്‍ ജയം
X

ധക്ക: ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. ആതിഥേയരായ ബംഗ്ലാദേശിനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ഇന്ത്യ നാണം കെടുത്തിയത്. ഹര്‍മന്‍പ്രീത് സിങ് ഇരട്ടഗോളുകള്‍ നേടി ഇന്ത്യന്‍ നിരയില്‍ തിളങ്ങി നിന്നു. മല്‍സരത്തിന്റെ ഏഴാം മിനിറ്റില്‍ ഗുര്‍ജന്ത് സിങാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. 10ാം മിനിറ്റില്‍ ആകാശ്ദീപ് സിങ് ഇന്ത്യയുടെ ലീഡുയര്‍ത്തി. 13ാം മിനിറ്റില്‍ ലളിത് ഉപാദ്യയും 20ാം മിനിറ്റില്‍ അമിത് രോഹിദാസും ഹര്‍മന്‍പ്രീത് സിങ് (28,47), രമന്‍ദീപ് സിങ് (46) എന്നിവരും ഇന്ത്യക്കുവേണ്ടി സ്‌കോര്‍ ചെയ്തു. ചാംപ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ജപ്പാനെ 5-1നും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it