ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഏഷ്യ പിടിക്കാന്‍ ധോണിപ്പട

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഏഷ്യ പിടിക്കാന്‍  ധോണിപ്പട
X
dhoni-india-mashrafe-mort

ധക്ക: കിരീടവിജയത്തോടെ അടുത്തയാഴ്ച നാട്ടില്‍ ആരംഭിക്കുന്ന ട്വന്റി ക്രിക്കറ്റ് ലോകകപ്പിനുള്ള തയ്യാറെടുപ്പ് നടത്താന്‍ ടീം ഇന്ത്യയൊരുങ്ങി. ഏഷ്യാ കപ്പിന്റെ കലാശക്കളിയില്‍ ഇന്ത്യ ഇന്ന് അട്ടിമറിവീരന്‍മാരായ ബംഗ്ലാദേശുമായി അങ്കംകുറിക്കും.
അഞ്ചു തവണ കിരീടമുയര്‍ത്തി ശ്രീലങ്കയ്‌ക്കൊപ്പം റെക്കോഡ് പങ്കിടുന്ന ഇന്ത്യ ആറാം ചാംപ്യന്‍പട്ടത്തോടെ റെക്കോഡ് തങ്ങളുടെ പേരില്‍ മാത്രമാക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ നാട്ടില്‍ ടൂര്‍ണമെന്റ് നടക്കുന്നതിന്റെ ആവേശത്തില്‍ പാഡണിയുന്ന ബംഗ്ലാ കടുവകള്‍ കന്നിക്കിരീടമാണ് സ്വപ്‌നം കാണുന്നത്.
ടൂര്‍ണമെന്റില്‍ കളിച്ച നാലു മല്‍സരങ്ങളി ലും ജയിച്ച് 100 ശതമാനം വിജയശതമാനം നേടാനായത് ടീം ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തും. ഉദ്ഘാടനമല്‍സരത്തില്‍ ബംഗ്ലാദേശിനെ 45 റണ്‍സിന് തകര്‍ത്ത് കുതിപ്പ് തുടങ്ങിയ ധോണിപ്പട ചിരവൈരികളായ പാകിസ്താനെ 5 വിക്കറ്റിനും ശ്രീലങ്കയെ ഇതേ മാര്‍ജിനിലും തോല്‍പ്പിച്ചു. അവസാന കളിയില്‍ ദുര്‍ബലരായ യുഎഇയെ ഒ മ്പതു വിക്കറ്റിനാണ് ഇന്ത്യ നിഷ്പ്രഭരാക്കിയത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒ രുപോലെ മികച്ച ഫോമിലുള്ള ഇന്ത്യക്കു തന്നെയാണ് ഇന്നു കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്നത്.
എന്നാല്‍ ആദ്യ കളിയില്‍ ഇന്ത്യയോടേറ്റ തോല്‍വിക്കു ശേഷം ഉജ്ജ്വല തിരിച്ചുവരവാണ് ബംഗ്ലാദേശ് നടത്തിയത്. യുഎഇയെ 51 റണ്‍സിനും ശ്രീലങ്കയെ 23 റണ്‍സിനും പാകിസ്താനെ അഞ്ചു വിക്കറ്റിനും ബംഗ്ലാദേശ് കീഴടക്കുകയായിരുന്നു. ഇതിനുമുമ്പ് ഒരിക്കല്‍ മാത്രമേ ബംഗ്ലാദേശ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നിട്ടുള്ളൂ. 2012ലായിരുന്നു ഇത്. അന്നും ബംഗ്ലാദേശിലാണ് ടൂര്‍ണമെന്റ് അരങ്ങേറിയത്.
പോരാട്ടം
ഇവര്‍ തമ്മില്‍
വിരാട് കോഹ്‌ലി X അല്‍ അമീന്‍ ഹുസയ്ന്‍
യുവ പേസര്‍ മുസ്തഫിസുര്‍ റഹ് മാന്‍ പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നു പി ന്‍മാറിയ ശേഷം ബംഗ്ലാ പേസാക്രമണത്തിന്റെ ചുക്കാന്‍ അല്‍ അമീന്‍ ഹുസയ്ന്‍ ഏറ്റെടുക്കുകയായിരുന്നു. നാലു കളികളില്‍ നിന്നായി 10 വിക്കറ്റുകള്‍ അമീന്‍ വീഴ്ത്തിക്കഴിഞ്ഞു. ഉദ്ഘാടനമല്‍സരത്തില്‍ ഇന്ത്യയുടെ ഓപണര്‍മാരായ രോഹിത് ശര്‍മയെയും ശിഖര്‍ ധവാനെയും താരം പുറത്താക്കിയിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഏറ്റവും മികച്ച ഫോമിലുള്ള വിരാട് കോഹ്‌ലിയുടെ വിക്കറ്റാവും ഇന്ന് അമീന്റെ ലക്ഷ്യം.
ടൂര്‍ണമെന്റില്‍ ഇന്ത്യ ജയിച്ച നാലു കളികളി ലും കോഹ്‌ലി മിന്നുന്ന പ്രകടനം കാഴ്ചവച്ചിരു ന്നു. ചില പേസര്‍മാര്‍ക്കെതിരേ കളിക്കാന്‍ കോഹ് ലിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. ഇന്ന് കോഹ്‌ലി യും അമീനും മുഖാമുഖം വരുമ്പോള്‍ ജയം ആര്‍ക്കാവുമെന്ന് കണ്ടു തന്നെ അറിയണം.
സബീര്‍ റഹ്മാന്‍ X ആര്‍ അശ്വിന്‍
ബംഗ്ലാദേശ് ബാറ്റിങ് ലൈനപ്പില്‍ മധ്യനിരയിലെ അവിഭാജ്യഘടകമാണ് സബീര്‍ റഹ്മാന്‍. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശ് പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം മികച്ച ഇന്നിങ്‌സിലൂടെ താരം രക്ഷകനായിട്ടുണ്ട്. എന്നാല്‍ സ്പിന്നര്‍മാര്‍ക്കെതിരേ വിക്കറ്റ് നഷ്ടപ്പെടുത്തുകയെന്നത് സബീറിന്റെ പോരായ്മയാണ്.
ഏഷ്യാ കപ്പിനു മുമ്പ് നടന്ന മല്‍സരങ്ങളിലെ ല്ലാം ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന് ടൂര്‍ണമെന്റില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിട്ടില്ല. ഫൈനലില്‍ അശ്വിന്‍ ഏറ്റവും മികച്ച ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. ബംഗ്ലാദേശിന്റെ ഏറ്റവും പ്രധാനതാരമായ സബീറിന്റെ വിക്കറ്റ് തന്നെയാവും അശ്വിന്‍ ലക്ഷ്യമിടുക.
യുവരാജ് സിങ് X സാക്വിബുല്‍ ഹസന്‍
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുകാലത്ത് ഏറ്റവും വിലപിടിപ്പുള്ള ഓള്‍റൗണ്ടറായിരുന്ന യുവരാജ് സിങിന്റെ കരിയറിലെ വഴിത്തിരിവാണ് ഏഷ്യാ കപ്പ്. തന്റെ പ്രതാപകാലത്തെ ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ബുദ്ധിപരമായ ഇന്നിങ്‌സ് കാഴ്ചവയ്ക്കാന്‍ യുവിക്കാവുന്നുണ്ട്. ലോകകപ്പിനു മുമ്പ് തന്റെ പ്രതിഭ തെളിയിക്കാനുള്ള അവസരം കൂടിയാവും യുവിക്ക് ഇന്നത്തെ ഫൈനല്‍. ബാറ്റിങിനെക്കൂടാതെ എതിര്‍ ടീമിന്റെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തുന്നതിനും താരത്തിന് പ്രത്യേക മിടുക്കുണ്ട്.
ഇന്ത്യക്ക് യുവരാജിനെപ്പോലെയാണ് ബംഗ്ലാദേശിന് സാക്വിബുല്‍ ഹസന്‍. ബാറ്റ് കൊണ്ടും പന്തു കൊണ്ടും ടീമിനായി കസറാനുള്ള ശേഷി താരത്തിനുണ്ട്. നിലവിലെ ബംഗ്ലാ ടീമിലെ ഏറ്റവും അനുഭവസമ്പന്നന്‍ കൂടിയാണ് സാക്വിബ്.
സൗമ്യ സര്‍ക്കാര്‍ X ജസ്പ്രീത് ബുംറ
ബംഗ്ലാദേശിന്റെ ഓപണിങ് ബാറ്റ്‌സ്മാനായ സൗമ്യ സര്‍ക്കാര്‍ ചില മികച്ച ഇന്നിങ്‌സുകളിലൂടെ തന്റെ പ്രതിഭ തെളിയിച്ചുകഴിഞ്ഞ താരമാണ്. എന്നാല്‍ വളരെ കുറച്ച് കളികളിലൂടെ തന്നെ ടീം ഇന്ത്യയുടെ പുതിയ പേസ് സെന്‍സേഷനായി മാ റിയ താരമാണ് ജസ്പ്രീത് ബുംറ. ഈ ഏഷ്യാ കപ്പില്‍ സര്‍ക്കാരിന്റെ ബാറ്റില്‍ നിന്ന് ഇതുവരെ തീതുപ്പിയിട്ടില്ല. ഇന്ന് താരം വെട്ടിക്കെട്ടൊരുക്കുകയാണെങ്കില്‍ അത് തടുക്കാന്‍ ബുംറയ്ക്കാവുമെന്നാണ് ധോണിയുടെ കണക്കുകൂട്ടല്‍.
ഹര്‍ദിക് പാണ്ഡ്യ X മഹ്മുദുല്ല
ഇന്ത്യന്‍ ടീമിലെ പുതിയ ഓള്‍റൗണ്ടര്‍ പദവിയിലേക്ക് ഉയരുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യയെങ്കില്‍ ബംഗ്ലാദേശിന്റെ മഹ്മുദുല്ല ഇതു തെളിയിച്ചു കഴിഞ്ഞ കളിക്കാരനാണ്. ഓഫ്‌സ്പിന്‍ ബൗളിങിലൂടെ എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ കുഴയ്ക്കുന്ന മഹ്മുദുല്ല ബാറ്റിങിലും നിര്‍ണായക സംഭാവന നല്‍കാറുണ്ട്.
സമാന റോളില്‍ തന്നെയാണ് പാണ്ഡ്യയെയും ഇന്ത്യ വിലയിരുത്തുന്നത്. കളിച്ച മല്‍സരങ്ങള്‍ കുറവാണെങ്കിലും പാണ്ഡ്യ ഇന്ന് ടീമിനായി ഓള്‍റൗണ്ട് പ്രകടനം നടത്തണമെന്ന് ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നു.
Next Story

RELATED STORIES

Share it