ഏഷ്യാ കപ്പ്: ഇന്ത്യ പാകിസ്താനോട് തോറ്റു

കൊച്ചി: കാഴ്ച പരിമിതര്‍ക്കുള്ള പ്രഥമ ട്വന്റി ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തോല്‍വി. ചിരവൈരികളും അയല്‍ക്കാരുമായ പാകിസ്താനോടാണ് 19 റണ്‍സിന് ഇന്ത്യ ഇന്നലെ തോറ്റത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. പ്രകാശ് ജെറെമിയ ഇന്ത്യക്കായി അര്‍ധ സെഞ്ചുറിയും (75) ക്യാപ്റ്റന്‍ അജയ് റെഢി 23 റണ്‍സും നേടി.
നേരത്തെ അര്‍ധ ശതകം നേടിയ നിസാര്‍ അലി (56), ബദര്‍ മൂനീര്‍ (58) എന്നിവരാണ് പാകിസ്താനു വേണ്ടി മികച്ച പ്രകടനം നടത്തിയത്. ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ശ്രീലങ്ക നേപ്പാളിനെ 137 റണ്‍സിന് തോല്‍പ്പിച്ചു. തോല്‍വിയോടെ നേപ്പാളിന്റെ ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചു.
Next Story

RELATED STORIES

Share it