Flash News

ഏഷ്യാ കപ്പ്: ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം വിജയം

ധക്ക: ഏഷ്യാ കപ്പില്‍ ദുര്‍ബല രായ യുഎഇക്കെതിരേ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം വിജയം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത യുഎഇയെ ഒമ്പതു വിക്കറ്റിന് 81 റണ്‍സിലൊതുക്കാ ന്‍ ഇന്ത്യക്കു കഴിഞ്ഞു.
മധ്യനിര ബാറ്റ്‌സ്മാന്‍ ഷെയ്മാന്‍ അന്‍വറുടെ (43) ചെറുത്തുനില്‍പ്പാണ് യുഎഇയെ വന്‍ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. ഓപണര്‍ രോഹന്‍ മുസ്തഫയാണ് (11) രണ്ടക്കം കടന്ന മറ്റൊരു താരം. 48 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും അന്‍വറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഇന്ത്യക്കുവേണ്ടി പന്തെറിഞ്ഞ ആറു ബൗളര്‍മാരും വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാര്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ, ഹര്‍ദ്ദിക് പാണ്ഡ്യ, ഹര്‍ഭജന്‍ സിങ്, പവന്‍ നേഗി, യുവരാജ് സിങ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. 39 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് മല്‍സരത്തിലെ മാന്‍ ഓഫ് ദ മാച്ച്.
നേരത്തേ തന്നെ ഫൈനലി ല്‍ സ്ഥാനമുറപ്പിച്ചതിനാല്‍ ചില മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ മല്‍സരത്തില്‍ കൡച്ച ടീമില്‍ ഇന്ത്യ മൂന്നു മാറ്റങ്ങ ള്‍ വരുത്തിയിരുന്നു. ആശിഷ് നെഹ്‌റ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു പകരം ഭുവനേശ്വര്‍, നേഗി, ഹര്‍ഭജന്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി.
ഇന്നു നടക്കുന്ന അവസാന പൂള്‍ മല്‍സരത്തില്‍ പാകിസ്താ ന്‍ ശ്രീലങ്കയുമായി ഏറ്റുമുട്ടും.
Next Story

RELATED STORIES

Share it