ഏഷ്യാകപ്പ് ക്രിക്കറ്റ്; കടുവകളെ കൂട്ടിലടച്ച് ഇന്ത്യ

ഏഷ്യാകപ്പ് ക്രിക്കറ്റ്; കടുവകളെ കൂട്ടിലടച്ച് ഇന്ത്യ
X


asish

[related]

ധക്ക: കൊടുങ്കാറ്റായി മാറിയ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് മികവില്‍ ബംഗ്ലാ കടുവകളെ കൂട്ടിലടച്ച് ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആദ്യ ജയം സ്വന്തമാക്കി. ആതിഥേയരായ ബംഗ്ലാദേശിനെ 44 റണ്‍സിനു തോല്‍പ്പിച്ചാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടക്കം ഗംഭീരമാക്കിയത്.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഇരുപതോവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് മാത്രമാണെടുക്കാനായത്. ആദ്യ ഓവറുകളിലെ തകര്‍ച്ചയ്ക്കു ശേഷം ഓപ്പണര്‍ രോഹിത് ശര്‍മ (55 പന്തില്‍ നിന്ന് 83)യുടെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയ്ക്കു ഈ സ്‌കോര്‍ സമ്മാനിച്ചത്.
ആദ്യ ഓവറില്‍ത്തന്നെ രണ്ട് റണ്‍സ് മാത്രമെടുത്ത് അല്‍അമീന്‍ ഹുസൈന്റെ പന്തില്‍ ഓപ്പണര്‍ ശിഖര്‍ധവാന്‍ മടങ്ങി. രണ്ടോവര്‍കൂടി പിന്നിട്ടപ്പോള്‍ എട്ടു റണ്‍സ് മാത്രമെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയേയും ഇന്ത്യയ്ക്കു നഷ്ടമായി.
തകര്‍ച്ചയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്ന ടീമിനെ രോഹിത്തും പാണ്ഡ്യെയും ചേര്‍ന്ന കൂട്ടു കെട്ട് കൂറ്റന്‍ സ്‌കോറിലേക്കു നയിക്കുകയായിരുന്നു. ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്.
18 പന്തില്‍ നിന്നും 31 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യ രോഹിത്തിന് മികച്ച പിന്തുണയാണ് നല്‍കിയത്. നാല് ബൗണ്ടറികളും ഒരു സിക്‌സറുമാണ് പാണ്ഡ്യെ പറത്തിയത്.
മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് രണ്ടാം ഓവറില്‍ത്തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സെടുത്ത മുഹമ്മദ് മിഥുനെ നെഹ്‌റ മടക്കിയയച്ചു. സ്‌കോര്‍ 15ലെത്തി നില്‍ക്കേ അടുത്ത ഓവറില്‍ സൗമ്യ സര്‍ക്കാരും മടങ്ങി. 32 പന്തില്‍ നിന്നും 44 റണ്‍സെടുത്ത സാബിര്‍ റഹ്മാനു മാത്രമാണ് ബംഗ്ലാനിരയില്‍ തിളങ്ങാനായത്.
ഇന്ത്യയ്ക്കു വേണ്ടി 23 റണ്‍സ് വഴങ്ങി ആശിഷ് നെഹ്‌റ മൂന്നും ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യെ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Next Story

RELATED STORIES

Share it