Flash News

ഏഷ്യന്‍ വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് : മേരി കോം ക്വാര്‍ട്ടറില്‍



ഹോചിമിന്‍ സിറ്റി ( വിയറ്റ്‌നാം): ഏഷ്യന്‍ വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം ക്വാര്‍ട്ടറില്‍. 48 കിലോഗ്രാം വിഭാഗത്തില്‍ മല്‍സരത്തിനിറങ്ങിയ മേരി കോം ആതിഥേയ താരമായ ഡിയാം തി ട്രിന്‍ക്യൂവിനെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്. ക്വാര്‍ട്ടറില്‍ ചൈനയുടെ മെങ് ചിയാങ് പിങാണ് മേരി കോമിന്റെ എതിരാളി. ഏഷ്യന്‍ വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ നാല് തവണ സ്വര്‍ണ മെഡല്‍ നേടിയ താരമാണ് മേരി കോം.
Next Story

RELATED STORIES

Share it