Flash News

ഏഷ്യന്‍ റസ്‌ലിങ് ചാംപ്യന്‍ഷിപ്പ് : സാക്ഷി മാലിക് ഫൈനലില്‍



ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേത്രിയും ഇന്ത്യയുടെ സൂപ്പര്‍ ഗുസ്തി താരവുമായ സാക്ഷി മാലിക് ഏഷ്യന്‍ റെസ്‌ലിങ്  ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നു. 60 കിലോ വിഭാഗത്തില്‍ കസാകിസ്താന്റെ ആയാലിം കാസിമോവയെ മലര്‍ത്തിയടിച്ചാണ് ഫൈനല്‍ പ്രവേശനം സാധ്യമാക്കിയത്. ഫൈനലില്‍ റിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ ജപ്പാന്റെ റിസാക്കോ കവായിയാണ് സാക്ഷിയുടെ എതിരാളി.ഇന്ത്യക്കുവേണ്ടി ഗുസ്തിയില്‍ ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് ഹരിയാനക്കാരിയായ സാക്ഷി മാലിക്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡലും 2015 ല്‍ ഏഷ്യന്‍ റസ്‌ലിങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കലമെഡലും 24കാരിയായ സാക്ഷി മാലികിന്റെ നേട്ടങ്ങളാണ്.
Next Story

RELATED STORIES

Share it