Flash News

ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം- തൊഴിലില്ലായ്മയില്‍!

ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം- തൊഴിലില്ലായ്മയില്‍!
X
ന്യൂഡല്‍ഹി: തൊഴിലില്ലായ്മ രൂക്ഷമായ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്. ബാങ്ക് ഓഫ് തായ്‌ലാന്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട മേഖലകളില്‍ നിന്നുമാണ് സര്‍വേക്കു വേണ്ട പ്രാഥമിക വിവരങ്ങള്‍  ശേഖരിച്ചിരിക്കുന്നത്.  ഇന്ത്യയില്‍ ഓരോ വര്‍ഷത്തിലും പത്തു ലക്ഷത്തില്‍ അധികം പേര്‍ തൊഴിലന്വഷകരായി പുറത്തു വരുന്നു. ഇപ്പോള്‍ തൊഴിലെടുക്കുന്നവരില്‍ 69 ശതമാനം പേരും യന്ത്രവല്‍ക്കരണം മൂലം തൊഴില്‍ ഭീഷണി നേരിടുന്നുവെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നുണ്ട്.



ഉത്പാദന മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടം സംഭവിച്ചു. അതേസമയം, ലോകത്ത് ഏറ്റവും കുറവ് തൊഴിലില്ലായ്മ അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ തായ്‌ലാന്‍ഡ് ഇടം നേടി. എന്നാല്‍, യഥാക്രമം സൗത്ത് കൊറിയ, ,ചൈന, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവയ്ക്കും മീതെയാണ് തൊഴിലില്ലായ്മയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം.
Next Story

RELATED STORIES

Share it