malappuram local

ഏഷ്യന്‍ മാസ്‌റ്റേഴ്‌സ് മീറ്റില്‍ ജില്ലക്ക് മൂന്ന് മെഡല്‍



വി ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: ചൈനയില്‍ നടന്ന ഇരുപതാമത്  ഏഷ്യന്‍ മാസ്‌റ്റേഴ്‌സ് മീറ്റില്‍ മലപ്പുറം ജില്ലയിലെ മൂന്ന്  പേര്‍ക്ക് മികച്ച നേട്ടം.   അരീക്കോട് സ്വദേശി എഴുപത്തിഅഞ്ചുകാരന്‍ അബ്ദുസമദ്  നൂറുമീറ്റര്‍ ഓട്ട മത്സരത്തില്‍  വെള്ളിയും 4ഃ400 മീറ്റര്‍  റിലേയില്‍  വെങ്കലവും  തൃപ്പനച്ചി െ്രെപമറി ഹെല്‍ത്ത് സെന്ററിലെ  ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ഉണ്ണികൃഷ്ണന്‍(44) 5000 മീറ്റര്‍ നടത്ത മല്‍സരത്തില്‍ വെള്ളിയും വള്ളിക്കുന്നിലെ സ്വര്‍ണവല്ലി(58) റിലേമത്സരങ്ങളായ  4ത100 മീറ്ററില്‍ വെങ്കലവും  4ഃ400 മീറ്ററില്‍  അഞ്ചാം സ്ഥാനവും നേടിയാണ് മൂന്ന് താരങ്ങളും ജില്ലയുടെ അഭിമാനം കാത്തത്. ഇന്ത്യയെ മെഡലണിച്ച മൂന്ന് താരങ്ങളും  ഇന്നലെ നാട്ടില്‍ തിരിച്ചെത്തി.  കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് കേരളാ ടീം മാനേജര്‍ ആയിരുന്ന സ്വര്‍ണവല്ലി കൊച്ചി ടൗണ്‍പ്ലാനിംഗ് ഓഫീസിസില്‍ നിന്നുമാണ് വിരമിച്ചത്.  സിവില്‍ സര്‍വീസസ് മീറ്റ്, മാസ്‌റ്റെഴ്‌സ് മീറ്റ് എന്നിവയിലെല്ലാം കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച പ്രകടനമാണ്  സ്വര്‍ണവല്ലി കാഴ്ചവെച്ചത്.  സംസ്ഥാന തലത്തില്‍ അമ്പതുമീറ്റര്‍  ഫ്രീ സ്‌റ്റൈല്‍,അമ്പതുമീറ്ററില്‍ ബ്രസ്റ്റ് സ്‌ട്രോക്ക്, ബട്ടര്‍ഫ്‌ളൈസ് ഇനങ്ങളില്‍ സ്വര്‍ണ്ണം നേടിയിരുന്നു. ഫ്രാന്‍സില്‍ നടന്ന ലോക മാസ്‌റ്റെഴ്‌സ് അത്‌ലക്‌സില്‍ 2000 മീറ്ററില്‍ ഏഴാംസ്ഥാനവും  800മീറ്ററില്‍പന്ത്രണ്ടാംസ്ഥാനവും കരസ്ഥമാക്കിയിരുന്നു. വിവിധ മല്‍സരങ്ങളില്‍ നിന്നായി19സ്വര്‍ണ്ണവും15വെള്ളിയും16 വെങ്കലവും ഇത് വരെ കരസ്ഥമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍  നടത്ത മത്സരത്തില്‍ കഴിഞ്ഞ നാലുവര്‍ഷമായി ദേശീയ ചാംപ്യനാണ്.  അരീക്കോട് എഎംയുപി സ്‌കൂളില്‍നിന്നും പ്രധാന അധ്യാപകനായി വിരമിച്ച അബ്ദുല്‍സമദ് 100,200 മീറ്റര്‍ ഓട്ടത്തില്‍ നാലുവര്‍ഷമായി ദേശീയ ചാംപ്യനാണ്. ബാക്ക്‌സ്‌ട്രോക്ക് നീന്തലില്‍ സംസ്ഥാന ജേതാവുകൂടിയാണ്. ആസ്‌ട്രേലിയയില്‍നടന്ന ലോക മാസ്‌റ്റേഴ്‌സ് മീറ്റ്,ജപ്പാന്‍മീറ്റ്,തായ്‌വാന്‍മീറ്റ് എന്നിവിടങ്ങളില്‍നിന്നു വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.കായികമത്സരം നടത്താന്‍ കോടികള്‍ മുടക്കുമ്പോഴും മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തത് മൂലം കായിക താരങ്ങള്‍ സ്വന്തം കീശയില്‍ നിന്നും പണമെടുത്താണ് മീറ്റിന് പങ്കെടുക്കുന്നത്.  സെപ്തംബര്‍ 24മുതല്‍ 29 വരെ നടന്ന മീറ്റില്‍ ഇരുപത് രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കായിക താരങ്ങളാണ് മാറ്റുരച്ചത്.
Next Story

RELATED STORIES

Share it