Flash News

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടവുമായി ഇന്ത്യ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മെഡല്‍വേട്ടയുമായി ഇന്ത്യ. 69 മെഡലുകള്‍ നേടി ഗെയിംസില്‍ എട്ടാം സ്ഥാനത്ത് തുടരുന്ന ഇന്ത്യ 2010 ഏഷ്യന്‍ ഗെയിംസിന്റെ റെക്കോര്‍ഡാണ് ഇന്നലെ തിരുത്തിയത്. ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബ്രിഡ്ജി(ഒരിനം ചീട്ടുകളി)ല്‍ നേടിയ സ്വര്‍ണത്തോടെയാണ് ചരിത്രനേട്ടം ഇന്ത്യ കൈവരിച്ചത്. ഇതോടെ ഗെയിംസില്‍ ഇന്ത്യ 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമായി 69 മെഡലുകള്‍ നേടി. 2010ല്‍ 14 സ്വര്‍ണമാണ് ഇന്ത്യ നേടിയിരുന്നത്. നാലു മെഡലുകളാണ് ഇന്നലെ ഇന്ത്യ സ്വന്തമാക്കിയത്. പുരുഷന്‍മാരുടെ ലൈറ്റ് ഫ്‌ളൈ വെയ്റ്റ് 49 കിലോഗ്രാം ബോക്‌സിങില്‍ ഇന്ത്യയുടെ അമിത് പംഗലും ബ്രിഡ്ജില്‍ പുരുഷവിഭാഗത്തില്‍ പ്രണബ് ബര്‍ധന്‍-ഷിബ്‌നാഥ് സര്‍ക്കാര്‍ സഖ്യമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. 0-2ന് തോറ്റ ഇന്ത്യന്‍ വനിതാ സ്‌ക്വാഷ് ടീമിനു വെള്ളി മാത്രമേ നേടാനായുള്ളൂ. ഹോക്കിയില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പിച്ച് പുരുഷ ടീം വെങ്കലം നേടി.



Next Story

RELATED STORIES

Share it