Kottayam Local

ഏഴ് പോളിങ് സ്റ്റേഷനുകള്‍ക്ക് മാറ്റം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് സൗകര്യം കുറഞ്ഞ ഏഴ് പോളിങ് ബൂത്തുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. കടുത്തുരുത്തി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, നിയോജക മണ്ഡലങ്ങളില്‍ ഓരോ പോളിങ് സ്റ്റേഷന്‍ വീതവും പാലാ, പൂഞ്ഞാര്‍ രണ്ടു പോളിങ് സ്റ്റേഷനുകള്‍ക്കുമാണ് മാറ്റം.
പാലാ കടനാട് വില്ലേജില്‍ നീലൂര്‍ സെന്റ് ജോസഫ് യുപിഎസ് ബില്‍ഡിങിലെ 32-ാം നമ്പര്‍ ബൂത്ത് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ കിഴക്ക് ഭാഗത്തേക്കും സെന്റ് ജോസഫ് യുപിഎസ് ബില്‍ഡിങിലെ 33ാം നമ്പര്‍ ബൂത്ത് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പടിഞ്ഞാറ് ഭാഗത്തേക്കും മാറ്റി.
കടുത്തുരുത്തിയിലെ വെമ്പള്ളി വില്ലേജിലെ 143-ാം നമ്പര്‍ ബൂത്ത് വെമ്പള്ളി ഗവ.യുപി സ്‌കൂള്‍ കെട്ടിടത്തിലും ഉഴവൂര്‍ വില്ലേജിലെ 35-ാം നമ്പര്‍ ബൂത്ത് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ പടിഞ്ഞാറെ ഭാഗത്തുമാണ് പ്രവര്‍ത്തിക്കുക.
ചങ്ങനാശ്ശേരി കുറിച്ചി വില്ലേജിലെ 14-ാം നമ്പര്‍ ബൂത്ത് കുറിച്ചി പഞ്ചായത്ത് ഓഫിസിലുമാണ് പ്രവര്‍ത്തിക്കുക. കാഞ്ഞിരപ്പളളി കങ്ങഴ വില്ലേജിലെ ബസേലിയസ് ഇംഗ്ലീഷ് സ്‌കൂളിലെ 105-ാം നമ്പര്‍ ബൂത്ത് ഈ സ്‌കൂളിന്റെ താഴയും പ്രവര്‍ത്തിക്കും.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എരുമേലി തെക്ക് വില്ലേജില്‍ കണമല സാന്തോം ഹൈസ്‌കൂളിലെ 156-ാം നമ്പര്‍ ബൂത്ത് സെന്റ്‌തോമസ് യുപിഎസിലേക്കും ഇടകടത്തി ടികെഎം യുപിഎസിലെ 157-ാം നമ്പര്‍ ബൂത്ത് ഇടകടത്തി ടികെഎം യുപിഎസിലെ തെക്ക് ഭാഗത്തെ കെട്ടിടത്തിലേക്കും മാറ്റി.
Next Story

RELATED STORIES

Share it