Flash News

ഏഴു സംസ്ഥാനങ്ങളില്‍ 10 ദിവസം കര്‍ഷകസമരം; ഭക്ഷ്യവസ്തു വിതരണം നിലയ്ക്കും: കേരളവും പിന്തുണയ്ക്കും

ഏഴു സംസ്ഥാനങ്ങളില്‍ 10 ദിവസം കര്‍ഷകസമരം; ഭക്ഷ്യവസ്തു വിതരണം നിലയ്ക്കും: കേരളവും പിന്തുണയ്ക്കും
X
ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളില്‍ കര്‍ഷക സമരം തുടങ്ങി. കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ എത്തിക്കാതെയുള്ള സമരത്തിലുള്ളത്. ജൂണ്‍ ഒന്നുമുതല്‍ 10 ദിവസത്തേക്കാണ് സമരം. കേരളത്തിലെ കര്‍ഷകരും സമരത്തില്‍ പങ്കാളികളാകുമെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് അറിയിച്ചിരിക്കുന്നത്.



ഇന്ന് പലയിടങ്ങളിലും സമരക്കാര്‍ പച്ചക്കറികളുമായി പോയ വാഹനങ്ങള്‍ തടഞ്ഞു.അതേസമയം കര്‍ഷകസമരം കോണ്‍ഗ്രസ് തയ്യാറാക്കിയതാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിങ് പ്രതികരിച്ചത്.സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില നല്‍കണം, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് 10 ദിവസം നീളുന്ന കര്‍ഷക സമരം തുടങ്ങിയത്.
Next Story

RELATED STORIES

Share it