World

ഏഴു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 19800 കുട്ടികള്‍

ദമസ്‌കസ്: കുട്ടികള്‍ക്കെതിരേ നടക്കുന്ന ഏറ്റവും വിലയ യുദ്ധമാണ് സിറിയയില്‍ നടക്കുന്നതെന്നു യുഎന്‍. ഒരു കോടി സിറിയന്‍ കുട്ടികളില്‍ 86 ലക്ഷം പേരും അടിയന്തര സഹായം ആവശ്യമുള്ളവരാണ്. ഇതില്‍ 60 ലക്ഷം കുട്ടികളും വീടുകളില്‍ നിന്നു കുടിയിറക്കപ്പെട്ട് താല്‍ക്കാലിക അഭയാര്‍ഥി ക്യാംപുകളിലും മറ്റുമാണ് കഴിയുന്നത്.
25 ലക്ഷം പേര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ല. യുഎന്നിന്റെ കണക്കുപ്രകാരം 2014നും 17നും ഇടയില്‍ 2,500 കുട്ടികളാണ് സിറിയയില്‍ കൊല്ലപ്പെട്ടത്.  2018ല്‍ മാത്രം 1000ല്‍ അധികം കുട്ടികള്‍ കൊല്ലപ്പെടുകയോ മാരകമായി പിരക്കേല്‍ക്കുകയോ ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2011 മാര്‍ച്ചില്‍ ആരംഭിച്ച ആഭ്യന്തര സംഘര്‍ഷത്തിനിടെ 511000 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ഏഴു വര്‍ഷത്തോളമായി തുടരുന്ന സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തിനിടെ 19800 കുട്ടികള്‍ മരിച്ചതായും സംഘം അറിയിച്ചു.
Next Story

RELATED STORIES

Share it