ഏഴുവയസ്സുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എസ്‌ഐക്കെതിരേ നടപടി



കുളത്തൂപ്പുഴ: ഏരൂരില്‍ ഏഴുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഏരൂര്‍ എസ്‌ഐ ലിസിയെ ചുമതലകളില്‍ നിന്നു മാറ്റി.കൊട്ടാരക്കര റൂറല്‍ എസ്പിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാവ് രാവിലെ തന്നെ പരാതി നല്‍കിയിരുന്നുവെങ്കിലും കാര്യമായ അന്വേഷണം പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇക്കാര്യത്തില്‍ എസ്‌ഐ ലിസിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തല്‍ പോലിസ് തലപ്പത്ത് നിന്ന് ഉണ്ടായതിനെ തുടര്‍ന്നാണ് എല്ലാ ചുമതലകളില്‍ നിന്നും മാറ്റി ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. പകരം ഗോപകുമാറിനായിരിക്കും ചുമതല. എന്നാല്‍, പനിബാധിച്ച് വളരെ അവശയായിരുന്ന എസ്‌ഐ കുട്ടിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സ്‌റ്റേഷനിലെത്തിയത്. എസ്‌ഐയുടെ മേല്‍ കുറ്റമാരോപിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ കൈകഴുകാനുള്ള ശ്രമമാണ് നടന്നുവരുന്നതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.അതേസമയം, കേസിലെ പ്രതി രാജേഷിനെ കോടതി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it