ഏഴാം വട്ടവും ഇറ്റലിയില്‍ യുവന്റസ് ഭരണം
BY vishnu vis14 May 2018 6:35 AM GMT
X
vishnu vis14 May 2018 6:35 AM GMT
റോം: ഇറ്റാലിയന്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴാം തവണയും യുവന്റസിന് കിരീടം. നിര്‍ണായക മല്‍സരത്തില്‍ റോമയ്‌ക്കെതിരേ ഗോള്‍രഹിത സമനില നേടിയതോടെയാണ് യുവന്റസ് ഇറ്റാലിയന്‍ ലീഗില്‍ കിരീടം ചൂടിയത്. 37 മല്‍സരങ്ങളില്‍ നിന്ന് 92 പോയിന്റാണ് യുവന്റസിനുള്ളത്. 88 പോയിന്റോടെ രണ്ടാം സ്ഥാനക്കാരായ നാപ്പോളിക്ക് അവസാന മല്‍സരം ജയിച്ചാലും യുവന്റസിനെ മറികടക്കാനാവില്ല.
യുവന്റസിന്റെ 34ാം ലീഗ് കിരീടമാണിത്. യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ലീഗ് കിരീടം ഉയര്‍ത്തിയ ക്ലബും യുവന്റസാണ്. തുടര്‍ച്ചയായ ഏഴാം തവണയും കിരീടം ഉയര്‍ത്തിയതോടെ ഇറ്റാലിയന്‍ ലീഗില്‍ എതിരാളികളില്ലാത്ത വമ്പന്‍മാരായി യുവന്റസ് മാറിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മിലാനെ തോല്‍പ്പിച്ച് കോപ ഇറ്റാലിയയും സ്വന്തമാക്കിയ യുവന്റസ് തുടര്‍ച്ചയായ നാലു സീസണിലും ഡബിള്‍ കിരീടങ്ങളും സ്വന്തമാക്കി.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT