Pathanamthitta local

ഏഴംകുളം തോടിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നിവേദനം



ഏഴംകുളം: ഏഴംകുളം തോടിന്റെ കൈയേറ്റം കണ്ടെത്തുന്നതിന് ഏഴംകുളം വില്ലേജില്‍ റീ സര്‍വേയ്ക്ക് മുമ്പുള്ള റവന്യൂ രേഖകള്‍ കണ്ടെത്തി കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം. ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണനാണ്് നിവേദനം            നല്‍കിയത്്. ഏഴംകുളം പഞ്ചായത്തിലെ പുതമലയില്‍ നിന്ന് ഉല്‍ഭവിച്ച് പള്ളിക്കലാറിലേക്ക് ഒഴുകി എത്തുന്ന പ്രധാന തോട് റീസര്‍വേയ്ക്ക് ശേഷം റവന്യൂ രേഖകളില്‍ ഇല്ലാതെയായി. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകളുടെ ഫലമായി പള്ളിക്കലാറിന്റെ നവീകരണം ഏറ്റെടുക്കുന്നതിലേക്കായി തോട് കടന്നുപോവുന്ന ഭാഗങ്ങളുടെ മാപ്പ് തയ്യാറാക്കുന്നതിനുവേണ്ടി വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഏഴംകുളം വില്ലേജിലെ രേഖകളില്‍ തോടിന്റെ ഉല്‍ഭവ സ്ഥാനം കാണാതായിട്ടുള്ളത്. ഏഴംകുളം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 20ല്‍ റിസര്‍വേ നമ്പര്‍ 7പ്പെട്ട വസ്തുവിലുള്ള കുളത്തില്‍ നിന്നാണ് ഇതിന്റെ ഉല്‍സവം. നല്ല വീതിയും ആഴവും ഉണ്ടായിരുന്ന തോട് പലഭാഗങ്ങളിലും കൈയേറിയതോടെ നീരൊഴുക്കിന് തടസ്സമുണ്ടായിരിക്കുകയാണ്.  പഴയ റവന്യൂ രേഖകളെ അടിസ്ഥാനമാക്കി നടപടി കൈക്കൊണ്ടെങ്കില്‍ മാത്രമേ കൈയേറ്റം ഒഴിപ്പിക്കല്‍ ഫലപ്രാപ്തിയില്‍  എത്തിക്കാന്‍ കഴിയുയെന്നും നിവേദനത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it