ernakulam local

ഏലൂര്‍ നഗരസഭ മഞ്ഞുമ്മലില്‍ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് സംസ്‌കരണ യൂനിറ്റിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം



ഏലൂര്‍: നഗരസഭ സ്ഥാപിക്കുന്ന പ്ലാസ്റ്റിക്ക് സംസ്്്കരണ യൂനിറ്റിന് തറക്കല്ലിടാനുള്ള ചടങ്ങിനെതിരേ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധവും സംഘര്‍ഷവും. കലക്ടര്‍ ഇടപെട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. കേരളപ്പിറവി ദിനത്തില്‍ മാലിന്യ സംസ്്്കരണത്തിന്റെ ഭാഗമായിട്ടാണ് നഗരസഭയുടെ കീഴിലുള്ള ആയൂര്‍വേദ ആശുപത്രി കാംപസില്‍ പ്ലാസ്റ്റിക്ക് സംസ്്കരണ യൂനിറ്റിന് തറക്കല്ലിടന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ഇതുപ്രകാരം ഇന്നലെ രാവിലെ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി പി ഉഷയുടെ നേതൃത്വത്തില്‍ തറക്കല്ലിടാന്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി എത്തിയത്. ഇതോടെ ഉദ്്ഘാടന ചടങ്ങ് അലങ്കോലമായി. പ്രതിപക്ഷ നേതാവ് ചാര്‍ളി ജെയിംസിന്റെ നേതൃത്വത്തില്‍ എത്തിയ പ്രതിഷേധക്കാരുമായിട്ടാണ് വാക്കേറ്റവും സംഘര്‍ഷത്തിനും വഴിവച്ചത്. പ്ലാസ്റ്റിക് സംസ്‌കരണ യുനിറ്റ് വന്നാല്‍ പ്രദേശം ഡംബിങ് യാര്‍ഡ് ആവുമെന്നും പുതിയ യൂനിറ്റ് പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇതിനിടയില്‍ നഗരസഭ സ്ഥാപിച്ച ബാനര്‍ പ്രതിഷേധക്കാരില്‍ ആരോ വെട്ടി് കളഞ്ഞത് പ്രതിഷേധക്കാരും ഭരണപക്ഷ കൗണ്‍സിലര്‍മാരും തമ്മി ല്‍ സംഘര്‍ഷത്തിന് വഴിവച്ചു. സംഭവസ്ഥലത്ത് എത്തിയ പോലിസ് ഇടപെട്ടാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്—. തുടര്‍ന്ന് പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ പോലിസ് കേസെടുത്തു. പ്രതിഷേധക്കാരെ നീക്കിയതിന് ശേഷം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി പി ഉഷ പ്ലാസ്റ്റിക്ക് സംസ്‌കരണ യുനിറ്റിന് തറക്കല്ലിട്ടു. ഏലൂര്‍ എസ്‌ഐ എ എല്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ പോലിസും സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. നേരത്തെ എച്ച്‌ഐഎല്ലിനു സമീപത്താണ് പ്ലാസ്റ്റിക്ക് സംസ്‌കരണ യൂനിറ്റ് സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പ്രദേശത്ത് മാലിന്യ സംസ്‌കരണ യൂനിറ്റ് നിര്‍മിക്കുന്നതിനെതിരേ വാര്‍ഡ് കൗണ്‍സിലര്‍ പരാതി നല്‍കിയിരുന്നു. കൂടാതെ വാര്‍ഡ് സഭ വിളിച്ച് ചേര്‍ത്ത് പൊതുജനങ്ങളുടെ അഭിപ്രായം ആരായണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it