Idukki local

ഏലപ്പാറയില്‍ വ്യാജമദ്യ വേട്ട ; യുവാവ് അറസ്റ്റില്‍



പീരുമേട്: ഏലപ്പാറയില്‍ നിന്നു വന്‍ വ്യാജമദ്യ ശേഖരം പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ഏലപ്പാറയിലെ വര്‍ക്ക്‌ഷോപ്പ് ഉടമയായ ലക്ഷംവീട് കൃഷ്ണ ഭവനില്‍ ഗോപാലനെ(42)യാണ് പോലിസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് അര ലിറ്ററിന്റെ 170 ഓളം ക്യാന്‍ വ്യാജമദ്യമാണ് കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ വര്‍ക്ഷോപ്പിലും വാഹനത്തില്‍ നിന്നുമാണ് മദ്യ കുപ്പികള്‍ കണ്ടെടുത്തത്. പ്രധാനമായും മിനി ബാറായി പ്രവര്‍ത്തിച്ചിരുന്നത് വര്‍ക്ഷോപ്പിനു സമീപം പാര്‍ക്ക് ചെയ്യുന്ന വാഹനമായിരുന്നു. കേരളത്തിന്റെ  വിവിധ സ്ഥലങ്ങളില്‍ വ്യാജമായി നിര്‍മിക്കുന്ന മദ്യമാണ് ഏലപ്പാറയില്‍ എത്തിച്ച് വില്‍പന നടത്തിയിരുന്നത്. കട്ടപ്പന ഡി വൈ എസ് പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജമദ്യത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയത്. ഏലപ്പാറ വാഗമണ്‍ റോഡില്‍ കൃഷ്ണ ഓട്ടോമൊബൈല്‍ എന്ന വര്‍ക്ഷോപ്പ് നടത്തുന്നയാളാണ് പിടിയിലായ ഗോപാലന്‍. വാഹനം തകരാറിലായി  എന്ന വ്യാജേനേയാണ് പോലീസ് സംഘം ഇയാളെ സമീപിച്ചത്. വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളി ല്‍ നിന്നും പ്ലാസ്റ്റിക് കവറുകളിലും പേപ്പര്‍ ബോക്‌സിലും സൂക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. വര്‍ക്ഷോപ്പില്‍ കിടന്നിരുന്ന വാഹനത്തിനുളളിലും മദ്യം സൂക്ഷിച്ചിരുന്നു. വിദേശമദ്യത്തിന്റെ ലേബലില്‍ പ്രത്യേകമായി പാക്ക് ചെയ്ത നിലയിലായിരുന്നു.  വ്യാജമായി നിര്‍മ്മിക്കുന്ന മദ്യം ജില്ലയില്‍ വന്‍തോതില്‍ എത്തിക്കുന്നതായി ഡി വൈ എസ് പി യ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it